Friday 28 June 2019

---***ബ്രില്ലിയൻസ് ക്ലബ്‌ -
വാനം മുട്ടെ ഉയരട്ടെ നിങ്ങളുടെ ഈ കളിയാരവങ്ങൾ...***---
ഫുട്ബാൾ എന്നും ഒരാവേശമാണ്...
ചിത്രങ്ങൾ കാണുമ്പോൾ ഏതോ ഗ്രാമത്തിൽ നടക്കുന്ന ഒരു ചെറിയ ഫുട്ബാൾ മത്സരം. 
പക്ഷെ,
ഈ മത്സരം കാണാൻ ആയിരത്തിലധികം കാണികൾ ഉണ്ട്. ആവേശം കടൽ തിരകൾ പോലെ ആഞ്ഞടിക്കുന്നുണ്ട്...
ഞങ്ങൾക്ക് അങ്ങനെയാണ്.
"നെന്മിനി" എന്ന സുന്ദരമായ ഞങ്ങളുടെ ഗ്രാമത്തെ കുറിച്ച് പറഞ്ഞാലും പറഞ്ഞാലും മതിവരില്ല. പറയാൻ തുടങ്ങിയാൽ നിർത്തുക ശ്രമകരമാണ്...
എത്രയോ തവണ വർണിച്ചു വിശദീകരിച്ചു written documentary ഉണ്ടാക്കി www.raaguk1.blogspot.in. കഥകളായും കവിതകളായും എഴുതി.
വിശേഷങ്ങൾ അവിടെയും നില്കുന്നില്ല.
ഇന്നത്തെ ഒഴിവ് ദിവസം ശരിക്കും ആസ്വദിച്ചു. കുട്ടികാലത്തേക്കാണ് കൂട്ടികൊണ്ട് പോയത്. കളിക്കാൻ വെമ്പി നിന്ന മനസ്സ് ലൈനിന് അടുത്ത് വരെ എത്തിയൊള്ളൂ. ഒരു കാണി ആയതിൽ വിഷമം ഒരിക്കലും അലട്ടിയില്ല എന്നത് അപൂർണ മനസ്സോടെ പറയാൻ കഴിയു എന്നത് സത്യം.
ഒഴിഞ്ഞു കിടക്കുന്ന കുറച്ച് സ്ഥലം ഉണ്ടായാൽ മതി ഞങ്ങൾക്ക് ധാരാളമായി. ഓരോ ഗ്രൗണ്ടിലും ഫുട്ബാൾ, ക്രിക്കറ്റ്‌, തലമകളി ഗോട്ടി കളി, പമ്പരം തിരിക്കൽ അങ്ങനെ അങ്ങനെ എത്ര എത്ര മനോഹരമായ കളികളാൽ സമൃദ്ധമായിരുന്നു ആ ബാല്യകാലം.
പൊരി വെയിലും മഴയും ഞങ്ങൾക്ക് പ്രശ്നമില്ലാതിരുന്ന കാലം. അവയെല്ലാം സൗഹൃദം ഓട്ടിയോടിച്ചിരുന്നു എന്നതാണ്. ദേഷ്യപ്പെട്ടതും വാശിപിടിച്ചതും നിർത്താതെ ചിരിച്ചതും പരിഭവം പറഞ്ഞതും കുശലാന്വേഷണം നടത്തിയതും എല്ലാം നിറഞ്ഞാടിയ കാലം. ആരും തലതാഴ്ത്തി ഒറ്റക്കിരിക്കില്ല. അങ്ങനെ ഇരുന്നാൽ മൊബൈലിൽ കളിക്കാവും ന്ന് പറയില്ല. എന്തോ സങ്കടം വന്നിട്ടുണ്ട് അവന് ന്ന് പറയുമ്പോൾ. എല്ലാരുടെയും ചോദ്യാന്വേഷണത്തോടെ സങ്കടം തീർന്നിരുന്ന കാലം.
ആ കാലത്തെ ഓർമകളിലേക്ക് തിരികെ കൊണ്ടുപോകുകയായിരുന്നു.
കൂടെ കളിച്ച ബാല്യ കാല സുഹൃത്തുക്കൾ കളിക്കുന്നത് കണ്ടപ്പോൾ അസൂയ ആയിരുന്നു ശരിക്കും. സജീബ് C K Sajeeb Nenminiറഷീദ് Rasheed Rasheedനാസർ Nasar Nasar വേണു സുനിൽ Sunil Sunil Sunil Kumar ശബരി ഷിഹാബ് സലാം Salam Sila ശരത് Sarath Tyസുഭാഷ് Subhash Nenminiനൗഷാദ് നൗഷാദ് നെന്മിനിഎല്ലാവർക്കും(എല്ലാവരുടെയും പേര് ഉൾക്കൊള്ളിച്ചിട്ടില്ല്യ) ഈ കായികോത്സാഹം നില നിൽക്കട്ടെ...
തുടർച്ചയായി മത്സരങ്ങൾ വെച്ച് കൊണ്ടിരിക്കുന്ന ബ്രില്ലിയൻസ് ക്ലബ്‌ പ്രവർത്തകർക്ക് ഒത്തിരി അഭിനന്ദനങ്ങൾ... നാടിനെ ഉണർത്തുന്ന... സൗഹൃദം പങ്കിടാൻ വേദിയൊരുക്കുന്ന നല്ല നല്ല പ്രോഗ്രാമുകൾ ഇനിയും ഉണ്ടാവട്ടെ എന്നാശംസിച്ച് കൊണ്ട്‌....
--- ആർ കെ എൻ ---










No comments:

Post a Comment