Friday 28 June 2019


----- അധ്വാനിക്കാൻ കഴിയുമെങ്കിൽ പിന്നെ എന്തിന് പുറകോട്ട്, സ്വപ്നങ്ങൾ നല്ല കളർഫുൾ ആകട്ടെ -----
മറന്നിട്ടില്ല ഒന്നും...
ഒത്തിരി ലക്ഷ്യങ്ങളോടെ നടന്ന വഴികൾ, പച്ചപ്പോടെ ഇപ്പോഴും മനസ്സിൽ നിറയെ... ഉണ്ട്. മനുഷ്യത്വം നിറയെ തുളുമ്പി നിൽക്കുന്ന ഒത്തിരി ഒത്തിരി ഒത്തിരി... സുന്ദര നിമിഷങ്ങൾ... അവർക്കൊപ്പം കണ്ടും കേട്ടും അനുഭവിച്ചും ഞാനും... എത്ര എത്ര ദിവസങ്ങൾ കടന്ന് പോയി...
. . . സൗന്ദര്യം ഓരോരുത്തരുടെയും മനസ്സ് തന്നെയാണെന്ന് തോന്നിയ നിമിഷങ്ങൾ. ആത്മ സൗന്ദര്യമാണ് സൗന്ദര്യം. "ലോകത്തിലെ ഏറ്റവും സുന്ദരികളിൽ സുന്ദരി കദീജ യാണെന്ന് ഇരുമ്പൻ ഗോവിന്ദൻ നായർക്ക് തോന്നുന്ന ഒരു നിമിഷമുണ്ട്" ഉറൂബ് സുന്ദരികളും സുന്ദരന്മാരും."* അതെ, മുഖത്ത് തേക്കുന്ന ലേപനങ്ങൾ കൊണ്ടോ, മനുഷ്യത്വം കാണിക്കാൻ നടത്തുന്ന കോപ്രായങ്ങൾ കൊണ്ടോ, നല്ല വർണങ്ങൾ കൊണ്ട് തിളങ്ങിയ വസ്ത്രധാരണം കൊണ്ടോ ഒന്നുമല്ല സൗന്ദര്യം. "മനുഷ്യത്വം ആണ് ഓരോരുത്തരുടെയും സൗന്ദര്യം. ഈ ലോകത്തിലെ അത്തരം കുറച്ച് സുന്ദരികളെയും സുന്ദരന്മാരെയും കണ്ടുമുട്ടാൻ എനിക്ക് ഭാഗ്യമുണ്ടായി എന്ന് തന്നെ പറയാം.
ജീവിതം മുന്നിൽ നില്കുന്നെന്ന് തോന്നിയപ്പോൾ മഴയെയും കൊടും വേനൽ ചൂടിനേയും സ്നേഹിച്ച് തുടങ്ങി, മടി ചമ്മൽ എവിടെയോ പോയി ഒളിക്കുന്നുണ്ടായിരുന്നു. ശരീരത്തിൽ നിന്നും വിയർപ്പിൻ തുള്ളികൾ വീഴുന്നത് ഒരു ഹരം ആയി തോന്നിയ നിമിഷങ്ങങ്ങളിൽ, സൗഹൃദം എല്ലാ സങ്കടങ്ങളെയും ദൂരെക്കയച്ചു. സ്വപ്നം കാണാൻ പറഞ്ഞ സൗഹൃദങ്ങൾ സഫല മാകുമെന്ന് തോന്നിയ ജീവിത നിമിഷങ്ങൾ... എല്ലാം മനസ്സിന് കരുത്ത് പകർന്ന് കൊണ്ടിരുന്നു.
. . ഫോട്ടോ പിടിക്കാൻ ഇന്നത്തെ പോലെ അന്നില്ലാത്തതിനാൽ ആരെയും വിട്ട് പോയതല്ല. മനസ്സിൽ നിങ്ങളുടെ എല്ലാവരുടെയും മുഖം തെളിഞ്ഞിരിപ്പുണ്ട്. ഒരു തേയ്മാനവും സംഭവിച്ചിട്ടില്ല. . .
*ചെറിയ കാര്യമാണെന്ന് കരുതി ചെയ്യുന്ന പലതും മറ്റുള്ളവർക്ക് വലിയതായിരിക്ക്യം. അവരുടെ ജീവിതം മാറ്റിമറിക്കുന്നത് ആ ചെറിയ കാര്യങ്ങൾ ആയിരിക്ക്യം.
- - -ഒത്തിരി സ്നേഹത്തോടെ ആർ കെ എൻ. ---





No comments:

Post a Comment