Friday 18 March 2016

"""'"'മാർച്ച്‌ """""
മാർച്ച്‌ മാസംഇത്ര വലിയ വില്ലനാണോ...?
എല്ലാരും പറയുന്നു.....
പേടിപ്പിക്കുന്നു.....
സത്യമറിയാൻ ഞാൻ മാർച്ചിനെ തേടി പൊയ്....
കണ്ടപ്പോൾ പാവം തോന്നി.
കരഞ്ഞ് കൊണ്ട് കൈ കൂപ്പി പറഞ്ഞു.
ഞാൻ ആരെയും ഉപദ്രവിച്ചില്ല....
ആരെയും അറിഞ്ഞു കൊണ്ട് വേദനിപ്പിച്ചില്ല....
എല്ലാവരും എന്നിൽ ഓരോന്ന് പറഞ്ഞ് അടിച്ചമർത്തി
കുട്ടികൾക്ക് പോലും എന്നെ പേടിയാ...
പാവം "മാർച്ച്‌ "
അല്ലേലും ഒരു ആളുടെ മേൽ ഓരോന്ന് പറഞ്ഞുണ്ടാക്കാൻ നമ്മൾ മിടുക്കരാണെല്ലോ...?
എല്ലാവരും സൂക്ഷിച്ചിരിക്കേണം 
നമ്മുടെ ആ തോടും 
പുഴയും 
മലകളും 
പാടവും 
പാടത്തെ കൃഷിയും
നമ്മുടെ കാടും
കാട്ടിലെ മൃഗങ്ങളും
ഒന്നും
പോകാതെ
നോക്കിയാൽ
നമ്മൾക്കും
അനുഭവിക്കാം
ഇല്ലെങ്കിൽ
"വികസനം" വരുമ്പോൾ നമ്മൾ
ആരും കാണില്ല....അനുഭവിക്കാൻ.
"സമൂഹം കപടമാണെന്ന് ജീവിതം പഠിപ്പിച്ചപ്പോൾ 
കള്ളം പറഞ്ഞ് ശീലിക്കണമെന്ന്
കാതിൽ 
ജീവിതം പറഞ്ഞ് കൊണ്ടേയിരുന്നു."
കാലം കാത്തുനില്ക്കാതെ ഓടുമ്പോൾ 
കാലത്തെ തോൽപ്പിക്കാനാകാതെ 
കുശലം പറഞ്ഞ് നടക്കുന്നു ചിലർ
------ആഗോളവത്കരണം-----
"രാകേഷ് കെ നെന്മിനി"
ആ ഗോളത്തിലെ
ഓരോ പ്രദേശത്തേയും
നിർമിതികളിൽ 
തൊട്ടും തലോടിയും
ഉണ്ടും ഉറങ്ങിയും
നടന്നും ഇരുന്നുമെല്ലാം
ആ ഗോളത്തിൽ
ജീവിക്കുന്നു....
നീ ഇല്ലാതെ ഞാൻ എങ്ങനെ...?

-------കാലം-----
"രാകേഷ് കെ നെന്മിനി"
ചിലപ്പോൾ,
സത്യത്തെ മറച്ച് വെച്ച് 
നമ്മെ മുന്നിൽ നിർത്തും
പിന്നെ,
എല്ലായിടത്തു നിന്നുമായ്‌
നമ്മെ ഒളിപ്പിക്കും
അന്ന്,
സത്യത്തെ എല്ലാവരുടെയും
മുന്നിൽ നിർത്തും
കാലത്തിൻറെ ഓരോരോ
കുസൃതിത്തരങ്ങൾ
അതിൽ
മനസ്സിലായിട്ടും മനസ്സിലാവാതെയും മനസ്സിലാവാത്തത്
പോലെയും കഴിച്ച് കൂട്ടുന്ന ജീവിതങ്ങൾ