Monday, 16 October 2017

അവന് അവളോട് പ്രണയമായിരുന്നെന്നോ
ആയിരിക്കാം
അവളോടൊപ്പമുള്ള നിമിഷങ്ങൾക്കായ് കൊതിച്ചത് അതുകൊണ്ടായിരിക്കില്ലേ

വാ തുറന്ന് പൊട്ടി പൊട്ടി ചിരിച്ചതും
മനസ്സിനെ, അതിരുകളില്ലാത്ത ആകാശത്തേക്ക് പറത്തി വിട്ടതും.

ചിതലിരിക്കുന്ന ചിന്തകൾക്ക്
പുനർ ജന്മമേകിയതും എല്ലാം

അവളോടുള്ള പ്രണയം കൊണ്ടായിരിക്കാം
അവളും അവനെ ഇഷ്ടപെട്ടിരിക്കാം

അവൻ തേടിയതെല്ലാം അവൾ കൊടുത്തിരുന്നല്ലോ
അതെ,
യാത്രകളോട് അവന് വല്ലാത്ത പ്രണയമായിരുന്നു.

--- ആർ കെ എൻ ---

Thursday, 14 September 2017

-----വലിയൊരു സരസ് മേള യിൽ
വലിയൊരു പൂക്കളം-----
എന്തൊക്കെ ഉൾകൊള്ളേണം ന്ന് പറഞ് തന്ന ജെ എച്ച് ഐ രാജേഷ് സർ നും
കൂടെ നിന്ന എന്റെ പ്രിയ സഹപ്രവർത്തകർക്കും നന്ദി.
"രാകേഷ് ഓഹ് പൂക്കളം ഗംഭീരമായിട്ടുണ്ട്," യാത്രപറഞ് പിരിയാൻ നേരം. കൈ തന്ന്കൊണ്ട് മന്ത്രി പറഞ്ഞ വാക്കുകൾ ഇപ്പോഴും മനസ്സിലുണ്ട്.----****


തിരിച്ചറിയാത്തത് അറിയാനും നിന്നില്ല, 
തിരിച്ചറിയാത്തത് എന്തൊക്കെയോ 
പറയുകയും ചെയ്ത്, ഓടിപ്പോകുന്ന സമൂഹ മാന്യൻ....RKN

2017 ആഗസ്ത് 26, 27: മാതൃഭൂമി സ്റ്റഡി സർക്കിൾ state Empowerment meet:........ യൂത്ത് ഹോസ്റ്റൽ കാലിക്കറ്റ്മാതൃഭൂമി സ്റ്റഡി സർക്കിൾ കോഴിക്കോട് ഈസ്റ്റ്ഹിൽ യൂത്ത് ഹോസ്റ്റലിൽ നടത്തിയ സ്റ്റേറ്റ് എംപവർമെന്റ് മീറ്റിന്റെ റിപ്പോർട്ട് ചർച്ചയുടെ ഇടവേളയിൽ പ്രവർത്തകർക്കൊപ്പം. ജ്യോതിസിന്റെ സെൽഫി.

God is Great

- മാന്യൻ - 
കാറ്റും ഇടിയും മഴയും 
വരുന്നത് കണ്ടത്കൊണ്ടാവാം, 
കാരണങ്ങൾ കണ്ടെത്തി 
കുടയിൽ നിന്നും ഇറക്കിവിട്ടത്. RKN
"കാത്തിരിക്കുക എന്നതാണ്..."

കാലചക്രം കറങ്ങട്ടെ,,, RKN
ഇന്ന് ഒരു സംഭവം ഉണ്ടായി....August - 1 - 2017 

എത്ര നിരപരാധിത്വം തെളിയിച്ചിട്ടും 
ഒരിക്കലും നിങ്ങളെ പോലെ ഉള്ളവരിൽ നിന്നും 
കേൾക്കാൻ പാടില്ലാത്ത വാക്കുകൾ 


നിങ്ങൾക്കൊക്കെ മനസ്സിൽ എന്തായിരുന്നു സ്ഥാനം എന്നറിയോ എന്നിട്ടും മനസ്സിലാക്കില്ലല്ലോ എന്നെ. തിരിച്ച് സ്നേഹമോ നന്ദിയോ വേണ്ട പക്ഷെ KV Balakrishnan
----ചിതൽപുറ്റ്----
"ചിതലരിച്ച ചിന്തകൾക്കുള്ളിലെ മനസ്സെന്ന സൃഷ്ടി മൺ കട്ടയായി രൂപപ്പെടുമ്പോൾ നോക്കി ഞാനും നീയും. പിന്നീട് തട്ടി മാറ്റി കളഞ്ഞു, കുറ്റങ്ങൾ കുറവുകൾ ഇല്ലാത്ത ഭൂ ഹൃദയത്തിലേക്ക്.
- ആർ കെ എൻ -
---- വലിയ സന്തോഷം ക്ഷണിച്ചതിലും പങ്കെടുക്കാൻ പറ്റിയതിലും.-----
മലപ്പുറം ജില്ലയിൽ നടത്തുന്ന പശ്ചിമഘട്ട രക്ഷായാത്ര
സംഘാടക സമിതി രൂപീകരണം മലപ്പുറത്ത് വെച്ച് നടക്കുന്നു 
തീർച്ചയായും പങ്കെടുക്കേണം.

അതെ, പരിസ്ഥിതി സ്നേഹം മനസ്സിൽ നിറഞ് തുളുംബിയത് അവർ കണ്ടുകാണും.
വലിയ സന്തോഷം ക്ഷണിച്ചതിലും പങ്കെടുക്കാൻ പറ്റിയതിലും.
പരിസ്ഥിതിക്ക് വേണ്ടി പോരാടി ഒറ്റയാൾ പോരാട്ടമായി മാറിയ ആ ഒറ്റയാന്മാരെ കണ്ടതിൽ, അവരോടൊത്ത് സമയം ചിലവഴിച്ചതിൽ.

യാത്ര വൻ വിജയമായി തീരട്ടെ .....
പശ്ചിമഘട്ട രക്ഷായാത്ര
സംഘാടക സമിതി രൂപീകരിച്ചു
മലപ്പുറം കോട്ടപ്പടി സ്കൗട്ട് ഭവനിൽ 6-8-2017 ഞായറാഴ്ച വൈകീട്ട് 4.30ന് മലപ്പുറം ജില്ലയിലെ പരിസ്ഥിതി മനുഷ്യാവകാശ പ്രവർത്തകരുടേയും ജനകീയ സമര നേതാക്കളുടേയും സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ്റ് ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനാ നേതാക്കളുടേയും പങ്കാളിത്തം വലിയ പ്രതീക്ഷ നൽകുന്നതായിരുന്നു
മലനാടും ഇടനാടും തീരദേശവുമെല്ലാം നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെയും അതിൽ പാരമ്പര്യ രാഷ്ട്രീയ സംഘടനകളുടേയും ഭരണകൂടങ്ങളുടേയും പങ്കും പ്രകൃതി ചൂഷണം നടത്തുന്നവർക്കെതിരെ സമരം ചെയ്യന്നവർ അനുഭവിക്കുന്ന പീഡനങ്ങളും എല്ലാം വിശദമായി തന്നെ ചർച്ച ചെയ്തു
- പ്രകൃതിയെ കൊള്ളയടിക്കുന്നവർക്കെതിരെ സംസ്ഥാന തലത്തിൽ തന്നെ സംഘടന ശക്തിയാർജിക്കണമെന്നും അതിന് മലപ്പുറം ജില്ലയിൽ എകോപനം ശക്തമാക്കണമെന്നും അതിന് സെപ്റ്റംബർ 8 '9-10 തിയ്യതികളിൽ മലപ്പുറം ജില്ലയിൽ നടത്തുന്ന പശ്ചിമഘട്ട രക്ഷായാത്രയിലൂടെ സാധിക്കണമെന്നും അഭിപ്രായപ്പെട്ടു
യാത്ര വിജയിപ്പിക്കുന്നതിന് വേണ്ടി താഴേ പറയുന്നവരെ ഉൾപ്പെടുത്തി സംഘാടക സമിതി രൂപീകരിച്ചു
അഡ്വക്കേറ്റ് പുഷ്പ്പ മഞ്ചേരി ചെയർപേഴ്സൺ
വൈസ് ചെയർമാൻ ജയപ്രകാശ് നിലമ്പൂർ
ജനറൽ കൺവീനർ സി എൻ മുസ്തഫ
ജോ കൺവീനർമാർ
ഹമീദ് കുറുവ PK ജസീർ
മറ്റു അംഗങ്ങൾ
മണി അരൂർ അൻവർഷെരീഫ് വാഴക്കാട്
ശരീഫ് കാക്കഞ്ചേരി ജാഫർ പുല്ലഞ്ചേരി
രക്ഷാധികാരികളായി
അഡ്വ പി എ പൗരൻ
സുന്ദർരാജ്
ലത്തീഫ് കുറ്റിപ്പുറം
തുടങ്ങിയവരേയും തെരഞ്ഞെടുത്തു
22 'പ്രതിനിധികൾ പങ്കെടുത്തു
അടുത്ത യോഗം 27 ന് മലപ്പുറത്ത് ചേരാനും തീരുമാനമായി

"നിമിഷമാന്യരുടെ മുന്നിൽ 
തെളിമയാർന്ന് നിൽക്കാൻ 
നന്മയെന്ന വിളക്കിനെ 
ഊതി കെടുത്തുന്ന കാറ്റുകൾ" RKN
"ചില തോൽവികൾക്ക് 
വിജയത്തേക്കാൾ                    മൂല്യമുണ്ട്....."
RKN"
സന്നദ്ധ സേവന രംഗത്ത് തുടക്കം കുറിച്ച്കൊണ്ട് ----*അംഗൻവാടിക്കൂട്ടം*--- തച്ചിങ്ങനാടം ത്രാവോട്ട് അംഗൻവാടിയിലെ മുഴുവൻ കുട്ടികൾക്കും പഠന സഹായം എന്ന നിലയിൽ പഠനോപകരണ കിറ്റ് വിതരണം ചെയ്തു. 
07-06-17 ന് നടന്ന അങ്കണവാടി പ്രവേശനോത്സവം അംഗൻ വാടി ടീച്ചർ സ്വാഗതം പറഞ് തുടക്കം കുറിക്കുകയും വാർഡ് മെമ്പറുടെ അധ്യക്ഷതയോടെ ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവേശനോത്സവം ഉദഘാടനം നിർവഹിക്കുകയും ചെയ്ത ചടങ്ങിൽ ഐ സി ഡി എസ്‌ സൂപ്പർ വൈസർ, ഹെൽത്ത് ഇൻസ്‌പെക്ടർ ,😀അംഗൻവാടിക്കൂട്ടം അംഗങ്ങളായ രാഗു കളരിക്കൽ, ജോർജ് മാത്യു, ജനീഷ് , ഷുഹൈൽ കാട്ടുങ്ങൽ ,പ്രശോഭ് എന്നിവർ കുട്ടികൾക്ക് ആശംസകൾ നേർന്ന്കൊണ്ട് സംസാരിച്ചു. 
സന്നദ്ധ സേവന രംഗത്ത് കൂടുതൽ ഇടപെടൽ വേണമെന്ന് മൊത്തത്തിൽ അഭിപ്രായമുയർന്നു. Courtesy:jibuGod is Great


Sunday, 9 April 2017

മൗനം
നീ തുടരു....മ്പോൾ....
കണ്ടു
നിൻമിഴി മറുവാക്കുകൾ മൊഴിയു...ന്നതും തിൽ-
തീർത്തു
നാം മൊന്നായ് ചേരുന്നൊരു നിമിഷങ്ങൾ....(2
കാറ്റായ് ഇളം കാ...റ്റായ്....
നിന്മൊഴികളൊഴുകു...മ്പോൾ....
നിറഞ്ഞു ഞാൻവാനിലൊരു മഴവില്ലായ്....
 ചേർന്നലിഞ്ഞുപോയി മാനം തെളിഞ്ഞുപോയ് തിൽ
മനസും മനസും തെളിഞ്ഞു പോയ്‌......
(മൗനം
നീ തുടരു...
കുളിരായ് നിൻ കാന്തി നേർന്ന ഭാവ
ങ്ങളെന്നിൽ വന്ന് ചേരുമ്പോൾ....
കറുത്തവാനം നിൻ മിഴിനീർ തുള്ളിയായ്
വീണലിഞ്ഞു പോകവേ - തിൽ
നിന്നുണർന്നു ഉണർന്നു നിന്നോർമകളായ്....
(മൗനം
നീ തുടരു....
---- രാകേഷ് കെ നെന്മിനി ----