Monday, 16 October 2017

അവന് അവളോട് പ്രണയമായിരുന്നെന്നോ
ആയിരിക്കാം
അവളോടൊപ്പമുള്ള നിമിഷങ്ങൾക്കായ് കൊതിച്ചത് അതുകൊണ്ടായിരിക്കില്ലേ

വാ തുറന്ന് പൊട്ടി പൊട്ടി ചിരിച്ചതും
മനസ്സിനെ, അതിരുകളില്ലാത്ത ആകാശത്തേക്ക് പറത്തി വിട്ടതും.

ചിതലിരിക്കുന്ന ചിന്തകൾക്ക്
പുനർ ജന്മമേകിയതും എല്ലാം

അവളോടുള്ള പ്രണയം കൊണ്ടായിരിക്കാം
അവളും അവനെ ഇഷ്ടപെട്ടിരിക്കാം

അവൻ തേടിയതെല്ലാം അവൾ കൊടുത്തിരുന്നല്ലോ
അതെ,
യാത്രകളോട് അവന് വല്ലാത്ത പ്രണയമായിരുന്നു.

--- ആർ കെ എൻ ---

Thursday, 14 September 2017

-----വലിയൊരു സരസ് മേള യിൽ
വലിയൊരു പൂക്കളം-----
എന്തൊക്കെ ഉൾകൊള്ളേണം ന്ന് പറഞ് തന്ന ജെ എച്ച് ഐ രാജേഷ് സർ നും
കൂടെ നിന്ന എന്റെ പ്രിയ സഹപ്രവർത്തകർക്കും നന്ദി.
"രാകേഷ് ഓഹ് പൂക്കളം ഗംഭീരമായിട്ടുണ്ട്," യാത്രപറഞ് പിരിയാൻ നേരം. കൈ തന്ന്കൊണ്ട് മന്ത്രി പറഞ്ഞ വാക്കുകൾ ഇപ്പോഴും മനസ്സിലുണ്ട്.----****






തിരിച്ചറിയാത്തത് അറിയാനും നിന്നില്ല, 
തിരിച്ചറിയാത്തത് എന്തൊക്കെയോ 
പറയുകയും ചെയ്ത്, ഓടിപ്പോകുന്ന സമൂഹ മാന്യൻ....RKN

2017 ആഗസ്ത് 26, 27: മാതൃഭൂമി സ്റ്റഡി സർക്കിൾ state Empowerment meet:........ യൂത്ത് ഹോസ്റ്റൽ കാലിക്കറ്റ്



മാതൃഭൂമി സ്റ്റഡി സർക്കിൾ കോഴിക്കോട് ഈസ്റ്റ്ഹിൽ യൂത്ത് ഹോസ്റ്റലിൽ നടത്തിയ സ്റ്റേറ്റ് എംപവർമെന്റ് മീറ്റിന്റെ റിപ്പോർട്ട് ചർച്ചയുടെ ഇടവേളയിൽ പ്രവർത്തകർക്കൊപ്പം. ജ്യോതിസിന്റെ സെൽഫി.

God is Great

- മാന്യൻ - 
കാറ്റും ഇടിയും മഴയും 
വരുന്നത് കണ്ടത്കൊണ്ടാവാം, 
കാരണങ്ങൾ കണ്ടെത്തി 
കുടയിൽ നിന്നും ഇറക്കിവിട്ടത്. RKN
"കാത്തിരിക്കുക എന്നതാണ്..."

കാലചക്രം കറങ്ങട്ടെ,,, RKN