Friday 28 June 2019

തുഞ്ചൻ പറമ്പിൽ നേരത്തെ എത്തിയത് ഞാൻ തന്നെ. എൻറെ ജില്ലയിലെ സംസ്ഥാന സാഹിത്യ ക്യാമ്പ് എന്ന് പറയുമ്പോൾ സംഘടക സമിതിയിൽ ഉള്ള ഞാൻ വൈകാൻ പാടില്ലല്ലോ. അതെ ഞാൻ നേരത്തെ എത്തി ആ വരാന്തയിൽ അങ്ങനെ ഇരുന്നു. പെട്ടന്നായിരുന്നു അപ്രതീക്ഷിതമായി എന്റെ ഒരു സുഹൃത്തിനെ ഞാൻ കണ്ടു. ഞങ്ങളുടെ സംസാരം അങ്ങനെ ആ വരാന്തയിൽ തുടർന്നു. അതിനിടയിൽ പെട്ടന്ന് ഒരു വിളി.
"രാകേഷ്"
അഹ്
നിങ്ങളെ ശ്രീരാമൻ സർ വിളിക്കുന്നുണ്ട്...
എന്നെയോ 
അതെ...
പത്ര ദൃശ്യ മാധ്യമങ്ങളിൽ കണ്ട വ്യക്തി വലിയ എഴുത്തുകാരൻ വലിയ സിനിമ നടൻ എത്രയോ കഥാപാത്രങ്ങളെ സ്‌ക്രീനിൽ അവതരിപ്പിച്ച അദ്ദേഹം വിളിക്കുന്നു എന്ന് പറഞ്ഞപ്പോൾ ആരാധനകൂടിപോയതോ...ബഹുമാനം കൊണ്ടോ ചെല്ലാനൊരു ഉള്ളിന്റെ ഉള്ളിൽ ഒരു പേടി. അടുത്ത് കാണാൻ സംസാരിക്കാൻ കിട്ടിയ സമയം എങ്ങനെ നേരിടും എന്ന വേവലാതി മനസ്സിൽ...
വെറുതെയായി പോയ വേവലാതി...
രാവിലെ മുതൽ രാത്രി പോകുന്നവരെ അദ്ദേഹത്തിന്റെ കൂടെ...


No comments:

Post a Comment