Thursday, 12 May 2016

നാല് ഭാഗങ്ങളിൽ നിന്നും ചോദ്യങ്ങൾ കൊണ്ട് അഭിഷേകമാണ്....
ഉത്തരങ്ങൾ തേടി ഞാൻ നടത്തമാരംഭിച്ചു.....
നടത്തത്തിനിടയിൽ കിട്ടിയ ഉത്തരങ്ങൾ ഒരു ചേർച്ചയുമില്ലാത്തവ...
നടത്തം തുടർന്നു....
പ്രകൃതിയിലേക്ക് നോക്കി, പ്രകൃതി മാത്രം മൗനത്തിൽ.
ഇടയ്ക്ക് നൽകുന്ന മറുപടികൾ ആരും പഠിക്കുന്നുമില്ല....
പഠിക്കാത്ത പുസ്തകം പോലെയാണെങ്കിലും അത് ഭാവിക്ക് വേണ്ടി സൂക്ഷിക്കുന്നുമില്ല.... വില അറിഞ്ഞിട്ടാണോ അല്ലയോ എന്നറിയില്ല, അതിലെ പേജ് പറിച്ചെടുത്ത് വിമാനവും തോണിയും ഉണ്ടാക്കി കളിക്കുന്നു.....

ഭാവി തലമുറക്ക് ഒന്ന് മറിച്ച് നോക്കാൻ പോലും ബാക്കിയാക്കാതെ..................

----ആർ കെ എൻ----
(2016 മെയ്‌ മാസത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് ഒരു എത്തിനോട്ടം.)


Thursday, 5 May 2016
     തല താഴ്ത്തുക....

                ----- രാകേഷ് കെ നെന്മിനി ----
           
                  ഡൽഹിയിൽ നടന്ന കൊടും ക്രുരമായ കൊലപാതകത്തിൽ പ്രതിഷേധിച്ച് ശബ്ദമുയർത്തിയ നമ്മുടെ ഇടയിലെ ഒരു സഹോദരിയെ, വളരെ ക്രുരമായി കൊലചെയ്യപ്പെട്ടിരിക്കുന്നതിൽ...
              പുറകോട്ട് ചിന്തിക്കാം... 1947ൽ സ്വാതന്ത്ര്യം നേടി എത്രയോ പദ്ധതികൾ ജനങ്ങളുടെ ഉന്നമനത്തിനായ് കൊണ്ടുവന്നു, അതിൽ എത്ര എണ്ണം 100%വിജയിച്ചു....
               അന്ന് (സ്വാതന്ത്ര്യം നേടിയ കാലത്ത്) ഇന്ത്യൻ ജനത നേരിട്ട പലതും ഇന്നും ഇന്ത്യയിലെ ജനങ്ങൾ നേരിടുന്നു. വീട്, തൊഴിൽ, ചികിത്സ, ദാരിദ്ര്യം.... അങ്ങനെ നീണ്ടു പോകുന്ന കാഴ്ചയാണ്. വികസനം എന്നത് വർണ ബോർഡുകളിൽ സുന്ദരമായ ലിപികളിൽ എഴുതുന്നതല്ല. അടിസ്ഥാനമായ ഉയർച്ചയാണ്‌ വേണ്ടത്. താഴെ കിടയിലുള്ളവരും ഉയർച്ചയിൽ എത്താൻ കൊതിക്കുന്നു എന്ന കാര്യം ഓർക്കേണ്ടതാണ്.... അതിലേക്ക് വിരൽ ചൂണ്ടുന്ന എത്രയോ സംഭവങ്ങൾ നടമാടുന്നു.
                ജിഷയുടെ മരണം വിരൽ ചൂണ്ടുന്നത് അതിലേക്കെല്ലാമാണ്... സുരക്ഷയും കരുതലും ഉള്ള സമൂഹം (വിദ്യാഭ്യാസം കൊണ്ട് മുന്നിൽ എന്ന് വിളിച്ച് പറയുന്ന) വാർത്തെടുക്കാൻ കഴിയാതെ പോകുന്നു എന്ന ചിന്ത ജനിക്കാൻ വൈകിയിരിക്കുന്നു. ഇന്ത്യൻ ശിക്ഷാ നിയമങ്ങൾ നോക്കുകുത്തിയാകുന്നതും നമുക്ക് മുൻപിൽ ഉണ്ടെന്നു തെളിയിക്കുന്ന സംഭവങ്ങൾ ലേഖ0നങ്ങളിലൂടെയും മറ്റും വായിച്ചെങ്കിലും മനസ്സിലാക്കേണം. കേസുകൾ കോടതികളിൽ തീർപ്പ് കൽപ്പിക്കാതെ കെട്ടി കിടക്കുന്നു എന്ന വാർത്തയും, ഇന്ത്യൻ ജയിലുകൾ നിറഞ്ഞ് കവിഞ്ഞു എന്നും ഉള്ള വാർത്ത‍ തൊട്ടടുത്ത ദിവസങ്ങളിൽ നമ്മൾ പത്രങ്ങളിൽ വായിച്ചുകാണും. സത്യങ്ങൾ പുറത്ത് വന്നിട്ടും ശിക്ഷ ലഭിച്ച കാര്യം നമ്മൾ ചികഞ്ഞ് നോക്കേണ്ടതാണ്. നിയമം പാവപ്പെട്ടവനെ കശക്കുന്നു പണക്കാരൻ നിയമത്തേയും കശക്കുന്നു എന്ന് പറഞ്ഞ പ്രശസ്തമായ വാക്ക് ഈ നേരം ചിന്തിക്കേണ്ടതുണ്ട്. അതെ അതിലേക്കെല്ലാം ജിഷയുടെ മരണം എത്തിനോക്കുന്നു.
                   സമൂഹത്തിലെ സ്ഥാനമാനങ്ങൾക്ക്‌ വേണ്ടിയും കയ്യടി നേടാൻ വേണ്ടിയും മാത്രം ശ്രമിച്ച് കൊണ്ട് പാഞ്ഞ്‌ പോകുമ്പോൾ മറ്റുള്ളവൻ എന്ത് ചെയ്യുന്നു എന്ന് എത്തി വലിഞ്ഞ് നോക്കി പരിഹസിച്ച് കയ്യടിനേടാനും വെമ്പുന്നവർ മാത്രമാകുന്നു എന്നതിൽ നിന്നും, തിരികെ ഒരു കൈത്താങ്ങ്‌ ആവാൻ പറ്റിയാൽ, ചെയ്യാൻ കഴിഞ്ഞാൽ അതിനുള്ള കയ്യടി ലഭിക്കുന്നതിനോടൊപ്പം നിങ്ങൾക്ക് വേണ്ടി മനസ്സുരുകി അവർ ഒരു പ്രവശ്യമെങ്കിലും പ്രാർത്ഥിക്കുകയും ചെയ്യും എന്നത് തീർച്ചയാണ്.
           സംഘടനകൾകൊണ്ട് നിറഞ്ഞു തുടങ്ങി....   സംഘടനകൾക്കുമുണ്ട് സമൂഹത്തിനോട് പ്രതിബദ്ധത. ലക്ഷ്യങ്ങൾ നേടാൻ വേണ്ടി ആ ഗ്രൂപ്പിൽ ഉള്ളവരുടെ ഉന്നമനത്തിനു വേണ്ടി മാത്രമാണോ പ്രാധാന്യം നൽകേണ്ടത്. സംഘടനകൾ എല്ലാവരെയും ഉൾകൊള്ളുവാനും മറ്റുള്ളവരുടെ പ്രശ്നങ്ങളിലേക്കും സമൂഹത്തിനും വേണ്ടി ഉള്ളതാവട്ടെ. സംഘടനകൾ അവരവരുടെ ചുറ്റുപാടിലേക്കും എത്തിനോക്കുന്ന രീതിയിൽ വളരുമ്പോൾ ഒരു പരിധിവരെ അടിയിൽ പെട്ട് കിടക്കുന്നവരെ മുന്നോട്ട് കൊണ്ടുവരാൻ കഴിയുമെന്ന് ഉറച്ച് വിശ്വസിക്കാം അത്തരം പ്രവർത്തനങ്ങൾ ഉടലെടുക്കട്ടെ. നല്ലൊരു വീടുപോലും ജിഷക്കും വീട്ടുകാർക്കും ഇല്ലായിരുന്നു എന്ന് ഇപ്പോഴാണ് കേരള ജനത അറിഞ്ഞ് തുടങ്ങുന്നത്. അടിത്തട്ടിലേക്ക് എത്തിപ്പെടുന്ന പ്രവർത്തനങ്ങൾ സംഘടനകൾക്കും കഴിയും, ഇല്ലെങ്കിൽ സ്വാമി വിവേകാനന്ദൻ പറഞ്ഞ പോലെ കേരളം ഒരു ഭ്രാന്താലയമാണ്‌ എന്നതിലേക്ക് കൂപ്പ്കുത്തും. പേരിനും നേട്ടങ്ങൾക്കും മാത്രമായി സമൂഹമാധ്യമങ്ങളിലെ ലൈക്കിനും കമന്റിനും മാത്രമായി പിന്നാലെ പോകുന്ന രീതിയിലേക്ക് ഓരോരുത്തരുടേയും പ്രവർത്തനം മാറാതിരിക്കട്ടെ.
          ശബ്ദം ഉച്ചത്തിലാണെങ്കിലും കേട്ടാലും തിരിഞ്ഞു നോക്കാത്തൊരു കാലം ആവുന്നുണ്ടോ ചിലപ്പോഴെങ്കിലും. അടുത്തുള്ളവന്റെ വേദനയോ സുഖ വിവരങ്ങളോ അന്വേഷിക്കാൻ സമയമില്ല അവനെ കുറിച്ച് ഒന്നും അറിയുന്നുമില്ല, അവർക്കറിയും എങ്ങോ ദൂരെ ഇരിക്കുന്നവരെ, അവൻ ചോറുണ്ടോ, സുഖമാണോ, ഇപ്പോൾ എന്ത് ചെയ്യുന്നു എന്ന് വരെ സമയം കണ്ടെത്തി അന്വേഷിച്ച് പോകുന്നവർ കൂടുതലല്ലേ.
             സമൂഹത്തിൽ ഒറ്റപ്പെടുന്നവരിലേക്കും സ്നേഹത്തോടെ ഒരു വാക്കിന് വേണ്ടി കൊതിക്കുന്നവരിലേക്കും, സംരക്ഷണം ആഗ്രഹിക്കുന്നവരിലെക്കും നമ്മുടെ ശ്രദ്ധ പതിയട്ടെ.
                 അകറ്റാനും ഒറ്റപെടുത്താനും ശ്രമിക്കുനതിനു പകരം ഒരുമിപ്പിച്ച് നിർത്തുവാൻ ശ്രമിക്കട്ടെ.

Tuesday, 3 May 2016

"അസഹിഷ്ണുത" നമ്മുടെ കണ്മുന്നിലും നടന്നു കൊണ്ടിരിക്കുന്നു....
സമൂഹം വിദ്യാഭ്യാസം കൊണ്ട് ഉയർച്ചയിലെത്തി, പക്ഷെ അതുകൊണ്ടുള്ള നിലവാരം ഉയർന്നില്ല...

ഉയർച്ചയിലെത്തി എന്ന് മറ്റുള്ളവരെ ബോധിപ്പിക്ക്യാൻ കോപ്രായങ്ങൾ കാട്ടികൂട്ടുമ്പോൾ.... നിലവാരം താഴുകയാണ് എന്ന് സമൂഹത്തിലെ ചിലർ അറിയുന്നുമില്ല.....

---- രാകേഷ് കെ നെന്മിനി ----
------"ചില കാര്യങ്ങൾ നമുക്ക് ലോകത്തോട് ഉറക്കെ വിളിച്ച് പറയാൻ തോന്നും"--------- 

                       വേഗം ഇറങ്ങേണം വൈകുന്നേരത്തെ പ്രോഗ്രാമിന് നിൽക്കേണ്ട വീട്ടിൽ എത്തിയതിന് ശേഷം ആവാം ഉച്ചയൂണ്, കണക്ക് കൂട്ടൽ അങ്ങനെ നിൽക്കെ വൈകുന്നേരത്തെ പ്രോഗ്രാം കഴിഞ്ഞിട്ട് പോകാം എന്നായി, 
പോവല്ലേ... 
ഏയ്‌ ഇല്ല. (സത്യം പറഞ്ഞാൽ മുങ്ങൽ നടന്നില്ല),
പ്രോഗ്രാം ഹാളിൽ 3:45 ന് എല്ലാവരും ഒത്തു കൂടി. ജ്യൂസ്‌, കേക്ക് ഒക്കെ വശൂപ്പിനെ കുറച്ച് നേരത്തേക്ക് അകറ്റി, 
സമയമുണ്ട് ബോറടിക്കാതിരിക്കാതിരിക്കാൻ നമുക്ക് വല്ല പാട്ടോ മിമിക്രിയൊ ഒക്കെ ചെയ്യാൻ കഴിവുള്ളവർ ഉണ്ടെങ്കിൽ അതാവാം,
അതെ,
(എല്ലായിപ്പോഴും എവിടെയും ഇങ്ങനെ ഒരു ആശയം മുന്നോട്ട് വെച്ചാൽ ബലം പിടിക്കുക പതിവ് തന്നെ..) ഒരാളെ പിടിച്ച് കൊണ്ടുവന്നു അവൾ നല്ല പോലെ പാടി പിന്നെ അതാ കലാകാരന്മാർ ഒന്നിന് പുറകെ ഒന്നായി, അപ്പോഴേക്കും അതാ വിശിഷ്ട വ്യക്തികൾ എത്തി എന്ന വാർത്തയും തൊട്ട് പുറകെ.
ഹാളിൽ ആകെ കുനെ കുനെ സംസാരം ഉയർന്നു പത്രക്കാരും ടി വി ക്കരുമുണ്ട് എല്ലാവരും ബഹുമാനപൂർവ്വം എഴുനേറ്റ് നിന്നു.
അതാ, എല്ലാ കണ്ണുകളും അവരിലേക്ക്,
ഡോ. നിരുപമ റാവു ഐ എഫ് എസ്, അവരുടെ ഭർത്താവ് സുധാകർ റാവു ഐ എ സ് അതെ ഞങ്ങളുടെ തൊട്ട് മുന്നിൽ, അതുവരെ ആകാംഷയോടെ നെറ്റിൽ ആ പേര് ടൈപ്പ് ചെയ്തപ്പോൾ തെളിഞ്ഞതിൽ ഒരു ഫോട്ടോ ഉണ്ട്, അമേരിക്കൻ പ്രസിഡണ്ട്‌ ഒബാമ യ്ക്ക് കൈ കൊടുത്ത് നില്കുന്ന ഫോട്ടോ, ഒരുപാട് പ്രാവശ്യം പത്ര ദ്രിശ്യ മാധ്യമങ്ങളിലെല്ലാം കണ്ട അവർ ഇതാ ഞങ്ങളുടെ തൊട്ട മുന്നിൽ, മലപ്പുറത്ത് കാർക്ക് അഭിമാനിക്കാമെല്ലോ. അവർ മലപ്പുറത്ത് ആണ് അവരുടെ സ്വദേശം എന്നതിൽ. (അവരെ കുറിച്ച് ഒരു സപ്പ്ലിമെന്ററിയിൽ കുറച്ച് ദിവസങ്ങൾക്ക് മുൻപ് വായിച്ചത് ഞാൻ ഓർത്തു,)
ഹാൾ നിശബ്ദതയിലേക്ക് നീണ്ടു.
സ്വാഗതം പറഞ്ഞപ്പോൾ 2 പേരെ കുറിച്ചും ആഴത്തിൽ പറഞ്ഞുകൊണ്ടിരുന്നു, രണ്ടാമത്തെ വനിതാ ഐ എഫ് എസ് ആണെന്ന് പറയുമ്പോൾ അവർ ഒരു കാര്യം ഓർമിപ്പിച്ചു അന്നത്തെ ബാച്ചിൽ ഉയർന്ന മാർക്ക്, ഒരു പുഞ്ചിരിയോടെ പറഞ്ഞതും, പിന്നെ നമ്മുടെ കൂടെ 1 മണിക്കൂർ ചിലവഴിക്കും എന്ന് പറഞ്ഞ് മുഖത്തേക്ക് നോക്കുമ്പോൾ പുഞ്ചിരിച്ച് 2 പേരും പരസ്പരം നോക്കി "ആ" എന്ന ഭാവത്തിൽ തലയാട്ടിയതും കണ്ടപ്പോൾ മനസ്സിലെ കാഴ്ചപ്പാട് എല്ലാം മാറി മറിഞ്ഞു അഹങ്കാരമോ ദേഷ്യമോ ഒന്നുമില്ല, വളരെ കൂൾ. ഓരോ നിമിഷവും ഞങ്ങൾ ആസ്വദിച്ച് കൊണ്ടിരുന്നു. സംസാരിക്കാൻ തുടങ്ങിയതും 2 പേരും ഒരുമിച്ച് നിന്ന് തന്നെ തുടങ്ങി, ജീവിതം, പഠിപ്പ്, ജോലി പിന്നെ എല്ലാം സംസാരത്തിൽ വന്നു. കൈയ്യടിച്ചും പൊട്ടിച്ചിരിച്ചും അവരും ഞങ്ങളും ഓരോ നിമിഷവും ആസ്വദിച്ചു.
എന്തെങ്കിലും ചോദിക്കാനുണ്ടെങ്കിൽ ചോദിക്കാം എന്നായി, ചോദ്യങ്ങൾക്കെല്ലാം വ്യക്തമായ മറുപടി, കാര്യങ്ങളും തമാശകളുമൊക്കെ ആയി സമയം 1 മണിക്കൂർ കഴിഞ്ഞ് തുടങ്ങിയത് ആരും അറിഞ്ഞില്ല. ഇന്ന് പ്രത്യേകതകൾ ഒരുപാടുണ്ട് ഇന്ന് ഈസ്റ്റർ ആണ്, രണ്ടുപേരെയും ഒരുമിച്ച് നമുക്ക് കിട്ടിയതും നമ്മുടെ ഭാഗ്യം എന്നൊക്കെ പറഞ്ഞ് നന്ദി കുറിക്കാൻ തുടങ്ങവേ അവർ ഒരു കാര്യം കൂടി പറഞ്ഞു. "ഇന്ന് ഞങ്ങളുടെ വിവാഹ ദിനം" കൂടി ആണ്, ഹാപ്പി wedding day എന്ന് എല്ലാവരും പറയുമ്പോൾ ചിരി പടർന്നു,
അവരും ഒരുപാട് സന്തോഷത്തോടെ ഞങ്ങളും ഒരുപാട് സന്തോഷത്തോടെ പിന്നീട് ഫോട്ടോ പിടിച്ചും പുറത്ത് വന്നു സംസാരിച്ചും, ഞങ്ങൾ കുറച്ച് കൂടി സമയം ചിലവഴിച്ചു അവരുടെ മനസ്സിന്റെ എളിമയും വിനയവും എല്ലാം ഞങ്ങളെ ഓരോരുത്തരെയും അത്ഭുതപ്പെടുത്തി.
സമയവും വശുപ്പും എവിടെക്കാണ്‌ ഓടി ഒളിച്ചത് എന്നറിയില്ല. തിരികെ യാത്ര തിരിച്ചപ്പോൾ യാത്ര പകുതി എത്തവെ അവർ വീണ്ടും തിരക്ക് കൂട്ടി തുടങ്ങിയിരുന്നു.- - - പു ക സ യുടെ സംസ്ഥാന ക്യാമ്പിൽ മറക്കാനാവാത്ത നിമിഷങ്ങളിൽ ഒന്ന്.- - -


                                  "ക്യാമറ എന്തിനാണ് ക്ലിയർ...? രൂപം മാത്രം മതി മൂന്ന് ദിവസം അവിടെ ചിലവഴിച്ച സുന്ദര നിമിഷങ്ങളും ക്യാമ്പിലെ ഓരോരുത്തരെയും മനസ്സിൽ തെളിയാൻ....
സ്റ്റുഡിയോ ഫോട്ടോ ഗ്രാഫർമാർ വന്ന് ക്യാമറയിൽ പകർത്തിയപ്പോൾ അവരിൽ നിന്നും വാങ്ങാതെ ഒരു സാധാരണ മൊബൈൽ ക്യാമറയിൽ പകർത്തിയ ഈ ചിത്രം മതി നിക്ക് എന്ന് വാശി പിടിച്ച് വാങ്ങിയതും ഓർമ്മിക്കാൻ ഇത് ധാരാളം എന്നത് കൊണ്ട് തന്നെ ആവാം. "നാച്വറാലിട്ടി ഇതിനെ കാണു" എന്ന തോന്നലും ആവാം അങ്ങനെ ഒന്ന് ചിന്തയിൽ വരാൻ കാരണം.
ഓരോ ക്യാമ്പും വ്യത്യസ്ത അനുഭവം ആണ് പകരുന്നത്. ക്യാമ്പ്‌ നടക്കുന്ന സ്ഥലം, വരുന്ന പല കഴിവുകൾ ഉള്ള കുട്ടികൾ, അവരോടൊപ്പം സമയം ചെലവഴിക്കാനും കൂട്ടുകൂടാനും ഉള്ള അവസരം, പിന്നെ പറയേണ്ടതില്ലല്ലോ സംസ്ഥാന ക്യാമ്പ്‌ ആവുമ്പോൾ വ്യത്യസ്ഥ ജില്ലകളിലെ കുട്ടികളോടോപ്പമുള്ള സൗഹൃദം കൊണ്ടുള്ള ഗുണം, ക്ലാസ്സ്‌ നല്കാൻ വരുന്ന ഓരോ എഴുത്തുകാരുടെ ക്ലാസ്സ്‌, അവരോടുള്ള സംവാദം, പിന്നെ സ്വന്തം കഴിവിലൂടെ സൃഷ്ട്ടിച്ച സൃഷ്ട്ടികൾ അവതരിപ്പിക്കാനുള്ള അവസരം, അതിനെ കുറിച്ച് മറ്റുള്ളവർക്ക് അഭിപ്രായം പറയാനുള്ള അവസരം, ഓരോ പ്രമുഖ വ്യക്തികളെ അടുത്ത് കാണുവാനും നമ്മുടെ അറിവുകൾ പങ്കുവെക്കാനുമുള്ള അവസരം, അങ്ങനെ അങ്ങനെ നീണ്ടുപോകുന്നു വ്യത്യസ്ത അനുഭവം പകർന്ന് ഓരോ ക്യാമ്പുകളും.
പങ്കെടുത്ത ക്യാമ്പുകളിൽ നിന്നും വ്യത്യസ്തമായിരുന്നു മേലാറ്റൂരിൽ വെച്ച് നടന്ന പു ക സ യുടെ സംസ്ഥാന ക്യാമ്പ്‌. വീടിനടുത്തെ ഒരു സ്കൂളിൽ വെച്ച് പു ക സ യുടെ സംസ്ഥാന ക്യാമ്പ്‌ നടക്കുന്നു എന്ന് പത്രത്തിൽ കാണുകയും കവിത 2ണ്ണം അയച്ചുകൊടുക്കുമ്പോൾ മനസ്സിൽ ഒരു ആദി തന്നെ ആയിരുന്നു. മുൻപും ക്യാമ്പുകളിൽ പങ്കെടുക്കാനുമെല്ലാം ഭാഗ്യം ഉണ്ടായിട്ടുണ്ടെങ്കിലും എൻറെ വീടിനടുത്ത് നടക്കുന്ന ക്യാമ്പ്‌ അതിൽ ഈ അടുത്ത പ്രദേശത്തെ എഴുത്തുകാർ അവരുടെ കൂടെ ആദ്യമായി ഒരു ക്യാമ്പിൽ,പിന്നെ സംഘാടകരൊക്കെ നമുക്ക് പരിചിതരാണോ...എന്തായാലും 3 ദിവസം കൂടി ശേഷിക്കെ ഒരു കാൾ വരുന്നു,
രാകേഷ് അല്ലെ ?
അതെ
പു ക സ യുടെ ക്യാമ്പ്‌ ഡയറക്ടർ ആണ്.നിങ്ങൾക്ക് ലെറ്റർ കിട്ടിയല്ലോ അല്ലെ...?
ഇല്ല
ന്ഹെ ഞങ്ങൾ അയച്ചിട്ടുണ്ട്, എന്തെ അടുത്തായിട്ടും കിട്ടിയിട്ടില്ല,,?
ഇല്ലാ സർ, ഇനി ഇന്നോ നാളെയോ ആയി എത്തുമോ എന്നറിയില്ല.
ശ്ശോ പല സ്ഥലത്തും പോസറ്മാൻ എഴുത്തൊന്നും എത്തിക്കുന്നില്ല എന്നാണ് തോന്നുന്നത്. ഏതായാലും ചില സ്ഥലത്തൊക്കെ ഈ പ്രശ്നമുണ്ട്, ഞങ്ങൾ ഓരോരുത്തരെയും വിളിച്ചുകൊണ്ടിരിക്ക്യാണ്, ഏതായാലും ഞാൻ ക്ഷണിക്കാണ്‌ മൂന്ന് ദിവസമാണ് നമ്മുടെ ക്യാമ്പ്‌ തീർച്ചയായും പങ്കെടുക്കേണം.
ഓ സർ,
സ്കൂൾ നമ്മുടെ മേലാറ്റൂർ ആർ എം എച്ച് എസ് ആണ്, ഇവിടെ വന്നിട്ടുണ്ടോ..
ഓ സർ എനിക്ക് അറിയാം, ഞാൻ എടപ്പറ്റ പഞ്ചായത്തിൽ വർക്ക്‌ ചെയ്യുന്ന കാലം അതിന്റെ മുന്നിലൂടെ ആയിരുന്നു യാത്ര.
ഒകെ അപ്പോൾ 3 മണിക്ക് എത്തേണം.
ഓഹ തീർച്ചയായും,
(ഒരു തമാശ ഉണ്ടായി, ഞാൻ ക്യാമ്പ്‌ കഴിഞ്ഞ് വീട്ടിൽ വന്ന് കയറിയപ്പോൾ അമ്മ പറഞ്ഞു ദെ നോക്ക് നിനക്കൊരു എഴുത്ത് ഉണ്ട്...പൊട്ടിച്ച് നോക്കിയപ്പോൾ ദെ അവർ അയച്ചിട്ടുണ്ട്. അപ്പൊ ഈ എഴുത്ത് എവിടെ തടം കെട്ടി കിടന്നു...? പോസ്റ്റ് മാനെ കാണട്ടെ ചോദിച്ച് നോക്കേണം)
തലേന്ന് വീണ്ടും ഒരു കാൾ
പു ക സ യുടെ സംസ്ഥാന ക്യാമ്പിൽ നിന്നാണ്
രാകേഷ് അല്ലെ
അതെ
ഞാൻ ക്യാമ്പ്‌ കൺവീനർ ആണ് പേര് സഞ്ജയ്‌
ആ ഒ കെ സർ
നാളെയാണ് ക്യാമ്പ്‌ ആരംഭിക്കുന്നത് 3 മണിക്ക് തന്നെ എത്തുമെല്ലോ
ഓ തീർച്ചയായും
4 മണിക്കാണ് ഉദ്ഘാടനം
മം
എങ്കിൽ രാകേഷ് നമുക്ക് നാളെ നേരിട്ട് കാണാം
അതെ നാളെ കാണാം
സഞ്ജയ്‌ പേര് നല്ല ഓർമയുണ്ടല്ലോ എവിടെയോ കേട്ട് പരിചയമുള്ള പേര് തന്നെ സംഘാടകരോക്കെ അറിയുന്നവർ തന്നെ ആവുമോ നാളെ നേരിൽ കാണുബോൾ അറിയാം
കൃത്യനിഷ്ടത കുറച്ച് പുറകിലെ വരൂ എല്ലായ്പ്പോഴും ഭയങ്കര മടിയാണ് അവന് ഏതായാലും 5:45 ന് ഞാൻ അവിടെ എത്തി കുറെ വാഹനങ്ങൾ ഗ്രൗണ്ടിൽ ഉണ്ട് ഞാനും എന്റെ ബൈക്ക് ഗ്രൗണ്ടിന്റെ ഒരു ഭാഗത്ത് നിർത്തി. ഒറ്റക്കാണെന്നത് കൊണ്ടാവാം ഒരു ചമ്മൽ നടത്തം പതുക്കെ ആയത് എന്ന് തോന്നി കയറ്റം കയറി പ്രസംഗം കൂടി കൂടി കാതിൽ വരുന്നുണ്ട് വരാന്തയിലും മുറ്റത്തും ആയി കുറെ പേർ, ഹാളിലെ ബെഞ്ചുകളിലും കുറെ പേർ സ്ഥാനം പിടിച്ചിരിക്കുന്നുണ്ട്
മെല്ലെ അടുത്തെത്തി വരാന്തയിൽ പുസ്തകം വിതരണം ഉണ്ട് അതിന്റെ അടുത്ത് യുവ കവി ശ്രീജിത്ത് നില്കുന്നു, സ്റ്റേജിനടുത്ത് അതാ വള്ളുവനാട് ഫിലിം സൊസൈറ്റി യുടെ പ്രോഗ്രാമുകളിൽ ഉണ്ടായിരുന്ന സർ (പേരറിയില്ല എന്നത് സത്യം) അതാ റഹ്മാൻ കിടങ്ങയം സർ അദ്ദേഹത്തെ കുറെ പ്രോഗ്രാമുകളിൽ കണ്ടിട്ടുണ്ട് സംസാരിച്ചിട്ടുണ്ട്. കാരണം ഞാൻ ചിത്ര രശ്മി കലാസാഹിത്യ മാസികയുടെ കോ ഓർഡിനേറ്റർ ആയി പ്രവർത്തിക്കുന്ന കാലത്ത് ഉള്ള പരിചയം ആണ് അതിനു കീഴിൽ നടത്തിയ പുസ്തക പ്രകാശനങ്ങളിൽ 2 ബുക്കുകൾ അദ്ദേഹം പ്രകാശനം ചെയ്ത് സംസാരിച്ചിട്ടുണ്ട്. ആ പരിചയം കൊണ്ട് തന്നെ അദ്ദേഹം കണ്ടപാടെ കയ്യ് തന്നു.
എന്തൊക്കെ ഉണ്ട്
സുഖം സർ
സർനോ...
ഒഹ് സുഖം, ഇപ്പോ വരാണോ..?
ഉംംംമ്മ് കുറച്ച് നേരമായി എത്തിയിട്ട്.
ആ ഉദ്ഘാടനം നടന്ന് കൊണ്ടിരിക്കയാണ് പ്രഭാവർമ സർ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയാണ്.
ഓ (കൃത്യ സമയത്ത് തന്നെ എത്തിയല്ലോ എന്ന് മനസ്സിൽ കരുതി)
ഒറ്റക്കെ ഒള്ളു
ഒഹ് അതെ അടുത്തെന്നെ അല്ലെ വീട്
അതെ കുറച്ച് ദൂരം ഉണ്ട് ഒരു 9 കിലോമീറ്റെർ കാണും
ഒഹ്
സർ ഒറ്റയ്ക്കാണോ...?
അതെ ബസ്സിനാണ് വന്നത്
ഉം
അപ്പോഴേക്കും പല ഭാഗങ്ങളിൽ നിന്നായി പുഞ്ചിരിച്ചും കണ്ണ് കൊണ്ടും കൈകൊണ്ടും ആങ്ങ്ഗ്യം കാണിക്കുന്നത് ഞാൻ കണ്ടു, തിരിച്ച് ഞാനും അതുപോലെ (പരിചിത മുഖങ്ങൾ തന്നെ കൂടുതലും)
ഞാൻ ഹാളിലേക്ക് നീങ്ങവെ ക്ഷണിക്കാൻ ഒരാൾ മുന്നിലേക്ക് വന്നു.
സർ അവിടെ ഇരുന്നോളു സീറ്റുണ്ട് സർ, സർ സൃഷ്ട്ടികൾ അയച്ച് സെലെക്ഷൻ കിട്ടിയതാണോ
അതെ
എങ്കിൽ അതിൽ ഒന്ന് രജിസ്റ്റർ ചെയ്യാനുണ്ടായിരുന്നു
ഓ ആവാലോ.
എല്ലാം കഴിഞ്ഞ് ഹാളിൽ എത്തിയപ്പോഴേക്കും ഉദ്ഘാടന സെക്ഷൻ കഴിഞ്ഞ് തുടങ്ങി,
മണബൂർ രാജൻ മാഷ് ആണ് പിന്നെ സംസാരിച്ച് തുടങ്ങിയത്
ആദ്യം നമുക്ക് ക്യാമ്പ്‌ അംഗങ്ങൾ സ്വയം ഒരു പരിചയപ്പെടുത്തലാവാം അതിന് ശേഷം നമുക്ക്