Friday 28 June 2019


വനിതാ ദിനാഘോഷത്തിൽ - ആദ്യ സംരഭം - നെറ്റ്‌വർക്ക് ഹ്രസ്വചിത്രത്തിലെ അഭിനേതാക്കളെ പെരിന്തൽമണ്ണ നഗരസഭ ആദരിച്ചപ്പോൾ .... സ്നേഹത്തോടെ ---- ആർ കെ എൻ ---





---***ബ്രില്ലിയൻസ് ക്ലബ്‌ -
വാനം മുട്ടെ ഉയരട്ടെ നിങ്ങളുടെ ഈ കളിയാരവങ്ങൾ...***---
ഫുട്ബാൾ എന്നും ഒരാവേശമാണ്...
ചിത്രങ്ങൾ കാണുമ്പോൾ ഏതോ ഗ്രാമത്തിൽ നടക്കുന്ന ഒരു ചെറിയ ഫുട്ബാൾ മത്സരം. 
പക്ഷെ,
ഈ മത്സരം കാണാൻ ആയിരത്തിലധികം കാണികൾ ഉണ്ട്. ആവേശം കടൽ തിരകൾ പോലെ ആഞ്ഞടിക്കുന്നുണ്ട്...
ഞങ്ങൾക്ക് അങ്ങനെയാണ്.
"നെന്മിനി" എന്ന സുന്ദരമായ ഞങ്ങളുടെ ഗ്രാമത്തെ കുറിച്ച് പറഞ്ഞാലും പറഞ്ഞാലും മതിവരില്ല. പറയാൻ തുടങ്ങിയാൽ നിർത്തുക ശ്രമകരമാണ്...
എത്രയോ തവണ വർണിച്ചു വിശദീകരിച്ചു written documentary ഉണ്ടാക്കി www.raaguk1.blogspot.in. കഥകളായും കവിതകളായും എഴുതി.
വിശേഷങ്ങൾ അവിടെയും നില്കുന്നില്ല.
ഇന്നത്തെ ഒഴിവ് ദിവസം ശരിക്കും ആസ്വദിച്ചു. കുട്ടികാലത്തേക്കാണ് കൂട്ടികൊണ്ട് പോയത്. കളിക്കാൻ വെമ്പി നിന്ന മനസ്സ് ലൈനിന് അടുത്ത് വരെ എത്തിയൊള്ളൂ. ഒരു കാണി ആയതിൽ വിഷമം ഒരിക്കലും അലട്ടിയില്ല എന്നത് അപൂർണ മനസ്സോടെ പറയാൻ കഴിയു എന്നത് സത്യം.
ഒഴിഞ്ഞു കിടക്കുന്ന കുറച്ച് സ്ഥലം ഉണ്ടായാൽ മതി ഞങ്ങൾക്ക് ധാരാളമായി. ഓരോ ഗ്രൗണ്ടിലും ഫുട്ബാൾ, ക്രിക്കറ്റ്‌, തലമകളി ഗോട്ടി കളി, പമ്പരം തിരിക്കൽ അങ്ങനെ അങ്ങനെ എത്ര എത്ര മനോഹരമായ കളികളാൽ സമൃദ്ധമായിരുന്നു ആ ബാല്യകാലം.
പൊരി വെയിലും മഴയും ഞങ്ങൾക്ക് പ്രശ്നമില്ലാതിരുന്ന കാലം. അവയെല്ലാം സൗഹൃദം ഓട്ടിയോടിച്ചിരുന്നു എന്നതാണ്. ദേഷ്യപ്പെട്ടതും വാശിപിടിച്ചതും നിർത്താതെ ചിരിച്ചതും പരിഭവം പറഞ്ഞതും കുശലാന്വേഷണം നടത്തിയതും എല്ലാം നിറഞ്ഞാടിയ കാലം. ആരും തലതാഴ്ത്തി ഒറ്റക്കിരിക്കില്ല. അങ്ങനെ ഇരുന്നാൽ മൊബൈലിൽ കളിക്കാവും ന്ന് പറയില്ല. എന്തോ സങ്കടം വന്നിട്ടുണ്ട് അവന് ന്ന് പറയുമ്പോൾ. എല്ലാരുടെയും ചോദ്യാന്വേഷണത്തോടെ സങ്കടം തീർന്നിരുന്ന കാലം.
ആ കാലത്തെ ഓർമകളിലേക്ക് തിരികെ കൊണ്ടുപോകുകയായിരുന്നു.
കൂടെ കളിച്ച ബാല്യ കാല സുഹൃത്തുക്കൾ കളിക്കുന്നത് കണ്ടപ്പോൾ അസൂയ ആയിരുന്നു ശരിക്കും. സജീബ് C K Sajeeb Nenminiറഷീദ് Rasheed Rasheedനാസർ Nasar Nasar വേണു സുനിൽ Sunil Sunil Sunil Kumar ശബരി ഷിഹാബ് സലാം Salam Sila ശരത് Sarath Tyസുഭാഷ് Subhash Nenminiനൗഷാദ് നൗഷാദ് നെന്മിനിഎല്ലാവർക്കും(എല്ലാവരുടെയും പേര് ഉൾക്കൊള്ളിച്ചിട്ടില്ല്യ) ഈ കായികോത്സാഹം നില നിൽക്കട്ടെ...
തുടർച്ചയായി മത്സരങ്ങൾ വെച്ച് കൊണ്ടിരിക്കുന്ന ബ്രില്ലിയൻസ് ക്ലബ്‌ പ്രവർത്തകർക്ക് ഒത്തിരി അഭിനന്ദനങ്ങൾ... നാടിനെ ഉണർത്തുന്ന... സൗഹൃദം പങ്കിടാൻ വേദിയൊരുക്കുന്ന നല്ല നല്ല പ്രോഗ്രാമുകൾ ഇനിയും ഉണ്ടാവട്ടെ എന്നാശംസിച്ച് കൊണ്ട്‌....
--- ആർ കെ എൻ ---











NETWORK Malayalam Short film ആകാംക്ഷയുടെ മുൾമുനയിൽ ഇത്തിരി സമയം.
Support us...... do subscribe, share & like...







പെരിന്തൽമണ്ണ നഗരസഭയിലെ ഒരു സായാഹ്നത്തിൽ, പ്രദീപ്‌ പട്ടാമ്പിയുടെ മനോഹരമായ ഒരു ഗാനം... 
ഇയർ ഫോൺ ഉപയോഗിച്ച് കേൾക്കുക
--- ആർ കെ എൻ ---

https://www.youtube.com/watch?v=Hg7pv7kl4Wo&feature=share

https://youtu.be/hoZ-9daKxqk

വേനൽക്കാല ക്യാമ്പിൽ കളിയും ചിരിയും ഇത്തിരി self defence ക്‌ളാസ്സുമായി...കുട്ടികൾക്കൊപ്പം
---ആർ കെ എൻ---




ഒരു ടെലിഫിലിമുമായി നിങ്ങളുടെ മുന്നിലേക്ക് ഞങ്ങൾ വരുകയാണ്. കുറച്ച് ദിവസത്തെ കൂട്ടായ പ്രവർത്തനം. വളരെ ഭംഗിയായി അവസാനിച്ചിരിക്കുന്നു...🎬🎞️🌂
സ്നേഹത്തോടെ --- ആർ കെ എൻ ---

















---പൊഴിയുകയായ് ഈ മഴയും--- 
--- ആർ കെ എൻ ---

നീ വരുവോളം... തേടിയ മിഴികളിൽ... നിറയെരുതേ...
കണ്ണീർ നിറയരുതേ...
വിടരും പുഞ്ചിരി... തെളിഞ്ഞുവെങ്കിൽ... 
നീ തെളിച്ചുവെങ്കിൽ...
അലിയുമീ... പരിഭവവും...
ഈ പിണക്കങ്ങളും...
തിരയായ് നമ്മിലെ
പ്രണയമാം മൊഴികൾ
അടങ്ങുകില്ലാ ഒന്നും നിലക്കുകില്ല...
ഒഴുകിയ നിമിഷങ്ങ...ളോരോന്നും ഓർമയായിമാറുകില്ല... ഒന്നും ഒഴുകുകില്ല...
നിന്നെയും കാത്തു ഞാ...
നീവഴി നില്കുമ്പോ
കാർകൂന്തലാട്ടി... നീ വരുമ്പോൾ...
വിരിയും നിന്റെ യീ പുഞ്ചിരിയിൽ...
അലിയുന്നു നാം...
ഈ പുഞ്ചിരിയിൽ...
---ജീവിതത്തിലെ മറ്റൊരു സുന്ദര മുഹൂർത്തം--- 
കൂട്ട് കെട്ടിന്റെ സ്വപ്ന സാഫല്യം... ഹ്രസ്വചിത്രം NETWORK...
ഇതാ പ്രകാശനം നടന്നിരിക്കുന്നു. പെരിന്തൽമണ്ണ റിറ്റ്സ് റീജൻസിയിൽ വെച്ച് കുടുംബശ്രീ സ്റ്റേറ്റ് മിഷൻ പ്രോഗ്രാം ഓഫീസർ ശ്രീ പ്രമോദ് സർ പ്രകാശനം ചെയുന്നു. 29/10/2017
ഒത്തിരി സ്നേഹത്തോടെ 
---ആർ കെ എൻ---







തുഞ്ചൻ പറമ്പിൽ നേരത്തെ എത്തിയത് ഞാൻ തന്നെ. എൻറെ ജില്ലയിലെ സംസ്ഥാന സാഹിത്യ ക്യാമ്പ് എന്ന് പറയുമ്പോൾ സംഘടക സമിതിയിൽ ഉള്ള ഞാൻ വൈകാൻ പാടില്ലല്ലോ. അതെ ഞാൻ നേരത്തെ എത്തി ആ വരാന്തയിൽ അങ്ങനെ ഇരുന്നു. പെട്ടന്നായിരുന്നു അപ്രതീക്ഷിതമായി എന്റെ ഒരു സുഹൃത്തിനെ ഞാൻ കണ്ടു. ഞങ്ങളുടെ സംസാരം അങ്ങനെ ആ വരാന്തയിൽ തുടർന്നു. അതിനിടയിൽ പെട്ടന്ന് ഒരു വിളി.
"രാകേഷ്"
അഹ്
നിങ്ങളെ ശ്രീരാമൻ സർ വിളിക്കുന്നുണ്ട്...
എന്നെയോ 
അതെ...
പത്ര ദൃശ്യ മാധ്യമങ്ങളിൽ കണ്ട വ്യക്തി വലിയ എഴുത്തുകാരൻ വലിയ സിനിമ നടൻ എത്രയോ കഥാപാത്രങ്ങളെ സ്‌ക്രീനിൽ അവതരിപ്പിച്ച അദ്ദേഹം വിളിക്കുന്നു എന്ന് പറഞ്ഞപ്പോൾ ആരാധനകൂടിപോയതോ...ബഹുമാനം കൊണ്ടോ ചെല്ലാനൊരു ഉള്ളിന്റെ ഉള്ളിൽ ഒരു പേടി. അടുത്ത് കാണാൻ സംസാരിക്കാൻ കിട്ടിയ സമയം എങ്ങനെ നേരിടും എന്ന വേവലാതി മനസ്സിൽ...
വെറുതെയായി പോയ വേവലാതി...
രാവിലെ മുതൽ രാത്രി പോകുന്നവരെ അദ്ദേഹത്തിന്റെ കൂടെ...



----- അധ്വാനിക്കാൻ കഴിയുമെങ്കിൽ പിന്നെ എന്തിന് പുറകോട്ട്, സ്വപ്നങ്ങൾ നല്ല കളർഫുൾ ആകട്ടെ -----
മറന്നിട്ടില്ല ഒന്നും...
ഒത്തിരി ലക്ഷ്യങ്ങളോടെ നടന്ന വഴികൾ, പച്ചപ്പോടെ ഇപ്പോഴും മനസ്സിൽ നിറയെ... ഉണ്ട്. മനുഷ്യത്വം നിറയെ തുളുമ്പി നിൽക്കുന്ന ഒത്തിരി ഒത്തിരി ഒത്തിരി... സുന്ദര നിമിഷങ്ങൾ... അവർക്കൊപ്പം കണ്ടും കേട്ടും അനുഭവിച്ചും ഞാനും... എത്ര എത്ര ദിവസങ്ങൾ കടന്ന് പോയി...
. . . സൗന്ദര്യം ഓരോരുത്തരുടെയും മനസ്സ് തന്നെയാണെന്ന് തോന്നിയ നിമിഷങ്ങൾ. ആത്മ സൗന്ദര്യമാണ് സൗന്ദര്യം. "ലോകത്തിലെ ഏറ്റവും സുന്ദരികളിൽ സുന്ദരി കദീജ യാണെന്ന് ഇരുമ്പൻ ഗോവിന്ദൻ നായർക്ക് തോന്നുന്ന ഒരു നിമിഷമുണ്ട്" ഉറൂബ് സുന്ദരികളും സുന്ദരന്മാരും."* അതെ, മുഖത്ത് തേക്കുന്ന ലേപനങ്ങൾ കൊണ്ടോ, മനുഷ്യത്വം കാണിക്കാൻ നടത്തുന്ന കോപ്രായങ്ങൾ കൊണ്ടോ, നല്ല വർണങ്ങൾ കൊണ്ട് തിളങ്ങിയ വസ്ത്രധാരണം കൊണ്ടോ ഒന്നുമല്ല സൗന്ദര്യം. "മനുഷ്യത്വം ആണ് ഓരോരുത്തരുടെയും സൗന്ദര്യം. ഈ ലോകത്തിലെ അത്തരം കുറച്ച് സുന്ദരികളെയും സുന്ദരന്മാരെയും കണ്ടുമുട്ടാൻ എനിക്ക് ഭാഗ്യമുണ്ടായി എന്ന് തന്നെ പറയാം.
ജീവിതം മുന്നിൽ നില്കുന്നെന്ന് തോന്നിയപ്പോൾ മഴയെയും കൊടും വേനൽ ചൂടിനേയും സ്നേഹിച്ച് തുടങ്ങി, മടി ചമ്മൽ എവിടെയോ പോയി ഒളിക്കുന്നുണ്ടായിരുന്നു. ശരീരത്തിൽ നിന്നും വിയർപ്പിൻ തുള്ളികൾ വീഴുന്നത് ഒരു ഹരം ആയി തോന്നിയ നിമിഷങ്ങങ്ങളിൽ, സൗഹൃദം എല്ലാ സങ്കടങ്ങളെയും ദൂരെക്കയച്ചു. സ്വപ്നം കാണാൻ പറഞ്ഞ സൗഹൃദങ്ങൾ സഫല മാകുമെന്ന് തോന്നിയ ജീവിത നിമിഷങ്ങൾ... എല്ലാം മനസ്സിന് കരുത്ത് പകർന്ന് കൊണ്ടിരുന്നു.
. . ഫോട്ടോ പിടിക്കാൻ ഇന്നത്തെ പോലെ അന്നില്ലാത്തതിനാൽ ആരെയും വിട്ട് പോയതല്ല. മനസ്സിൽ നിങ്ങളുടെ എല്ലാവരുടെയും മുഖം തെളിഞ്ഞിരിപ്പുണ്ട്. ഒരു തേയ്മാനവും സംഭവിച്ചിട്ടില്ല. . .
*ചെറിയ കാര്യമാണെന്ന് കരുതി ചെയ്യുന്ന പലതും മറ്റുള്ളവർക്ക് വലിയതായിരിക്ക്യം. അവരുടെ ജീവിതം മാറ്റിമറിക്കുന്നത് ആ ചെറിയ കാര്യങ്ങൾ ആയിരിക്ക്യം.
- - -ഒത്തിരി സ്നേഹത്തോടെ ആർ കെ എൻ. ---