Sunday 28 August 2016

മുഖ്യമന്ത്രി വായിക്കോ...? മന്ത്രിമാർ വായിക്കൊ...? എന്നൊന്നും അറിയില്ല.
എങ്കിലും,
ഒന്ന് ഞാൻ പറഞ്ഞോട്ടെ..,
കല്ലെടുത്ത് എറിയാനോ... ചീത്ത വിളിക്കാനോ നിൽക്കരുത്...പ്ലീസ്
                                     ---രാകേഷ് കെ നെന്മിനി---
"-----രോഗങ്ങൾ പെരുകുന്നു...
തെരുവ് നായ്ക്കൾ കടിച്ചുകീറി----"
ദിവസവും പത്രം നോക്കുമ്പോൾ കാണുന്ന രണ്ട് വാർത്തകൾ ആണ് ഇത്...
രോഗങ്ങൾ നമ്മൾ തന്നെ കൂടുതലും സൃഷ്ട്ടിക്കുന്നില്ലേ..? വളങ്ങൾ കീടനാശിനികൾ ഉപയോഗിച്ച് വിഷം അല്ലെ നമ്മൾ കഴിച്ച് കൂട്ടുന്നത്....??? എന്തുകൊണ്ടാ മണ്ണിരയും, നൊഴമ്പും, ഈച്ചയും ഇപ്പോൾ കാണാത്തത്...?
നമ്മൾ ഇഷ്ട്ടംപോലെ മാലിന്ന്യം കണ്ട നടു റോഡിലൊക്കെ തള്ളുന്നത് ദിനം പ്രതി പത്രങ്ങളിൽ വർത്തവരുന്നു. അങ്ങനെ പൊതു സ്ഥലങ്ങളിൽ തള്ളുന്നതിൽ നിന്നും നല്ലപോലെ തിന്നാൻ കിട്ടുന്നത് കൊണ്ടല്ലേ തെരുവ് നായ്ക്കൾ ഇങ്ങനെ പെരുകി നടു റോഡിലേക്കിറങ്ങി ജീവിതം ആഘോഷിക്കുന്നത്...???
"കയ്യൂക്കുള്ളവൻ കാര്യക്കാരൻ"
അത് മൃഗമായാലും മനുഷ്യനായാലും
....അവന്, ആരെയും എന്തും ചെയ്യാം...



Wednesday 24 August 2016

"ചില ആഗ്രഹങ്ങൾ അങ്ങനെയാണ്. നേടാൻ ഏത് അറ്റം വരെയും പോവാൻ തയ്യാറാവുന്നു നമ്മൾ"
ഒരു ആഗ്രഹം, 7 ദിവസം നീണ്ടുനിൽക്കുന്ന നെന്മിനി അഖിലേശ്വരി ഭഗവതി ക്ഷേത്രോത്സവം വീഡിയോ പകർത്തി ഒരു സി ഡി ഇറക്കേണം എന്ന്. 2012 ലെ ഉത്സവം ഒരാളുടെ കയ്യിൽ നിന്നല്ല പലരുടെയും മൊബൈൽ ക്യാമറകളിലും മറ്റ് ക്യാമറകളിലും പകർത്തിയത് അങ്ങ് ശേഖരിച്ചു. പിന്നെ അത് കോർത്തിണക്കി 2 മണിക്കൂർ 45 മിനുറ്റ് നീണ്ട് നിൽക്കുന്ന വീഡിയോയിൽ ഉൾക്കൊള്ളിച്ച് അമ്പലത്തിൽ കൊടുത്തപ്പോൾ മനസ്സാണ് നിറഞ്ഞത്. കൂടെ നിന്ന എൻറെ പ്രിയ്യപ്പെട്ടവർക്കെല്ലാം ഒരുപാട് നന്ദിയുണ്ട്. പിന്നെ ഭഗവതിയുടെ കടാക്ഷവും.