Thursday 31 December 2015

---------ഫയലുകൾ സംസാരിക്കുമ്പോൾ---------
******രാകേഷ് കെ നെന്മിനി*******

പഞ്ചായത്തിൽ നിന്നും മുനിസിപ്പാലിറ്റിയിലേക്കുള്ള മാറ്റം ജീവിതത്തിലെ ഒരു സ്വപ്നം ആയിരുന്നോ..? അല്ലായിരുന്നു, ശരിക്കും എല്ലാം ദൈവത്തിനു വിട്ടുകൊടുക്കാം എന്ന് പറയാം
ഞാൻ പഠിച്ച് വളർന്ന സ്ഥലത്തെ മുനിസിപ്പാലിറ്റിയിൽ കിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതെ ഇല്ല. അവിടെ എത്തിയതിനു ശേഷം പരിചയപെട്ട ഒരുപാട് പേരുണ്ട്, സൗഹൃദം വിടർന്ന് വരുമ്പോഴേക്കും യാത്രപറഞ്ഞ്‌ പോകുന്നവർ എന്ന് മാത്രം. അതുപോലെ വന്ന ഒരു പ്രിയപ്പെട്ട സർ ആയിരുന്നു ജനറൽ സെക്ഷനിലെ സൂപ്രണ്ട് മുരളി സർ, അദ്ദേഹം പറഞ്ഞ വാക്കുകൾ മനസ്സിൽ ഇപ്പോഴുമുണ്ട് .
"ഇതൊരു ബസ്‌സ്റ്റോപ്പ്‌ ആണ്, അവര്ക്കുള്ള ബസ്‌ വരുന്നു അവർ അതിൽ കയറി പോകുന്നു, അതുവരെ അവിടെ അവനവന് കഴിയുന്ന നല്ല കർമ്മങ്ങൾ ചെയ്യാൻ ശ്രമിക്കുന്നു".
കൂടുതൽ സംസാരിച്ച്ചില്ലെങ്കിലും എന്തോ ഒരടുപ്പം തോന്നിയിരുന്നു. ഒരു ദിവസം വൈകുനേരത്താണ് ഞാൻ അറിയുന്നത് സർനു സ്ഥലം മാറ്റം, ഓടി ചെന്ന് സർ എന്ന് വിളിച്ചപ്പോഴാണ് ഈ വാക്കുകൾ അദ്ദേഹം പറയുന്നത്. കുറച്ച് നേരം അനങ്ങാതെ നിന്നുപൊയത് ഓർക്കാതെ എങ്ങനെ.....
വിരലിൽ എണ്ണാവുന്നതിലും ജോലിക്കാർ 34 കൌണ്‍സിലർ മാർ പിന്നെ നീണ്ട പരിചയപ്പെടലായിരുന്നു, പരിചയപെട്ട്‌ തുടങ്ങിയിട്ടും മനസ്സിൽ നില്ക്കാതെ കുറെ ദിവസങ്ങൾ പോയതും അതിന്റെ ഒരു ഭാഗമാകാം

സെക്ഷനുകളെ കുറിച്ച് പഠിക്കലായി അടുത്തത്, ജനറൽ സെക്ഷൻ, ഹെൽത്ത്‌, റവന്യു, എഞ്ചിനീയറിംഗ് എന്നിങ്ങനെ ഓരോ സെക്ഷൻ, ഓരോന്നിലും ജനറൽ സൂപ്രണ്ട്, റവന്യു സൂപ്രണ്ട്, ഹെൽത്ത് ഇൻസ്പെക്ടർ, മുനിസിപ്പൽ എഞ്ചിനീയർ അങ്ങനെ ഓരോ സർമാർ തലപ്പത്തും, അവർക്ക് കീഴിൽ ഓരോ സെക്ഷനിലായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരും ഇവരെ എല്ലാവരെയും നിയന്ത്രിക്കുവാൻ സെക്രെട്ടറിയും അതിനും മുകളിലായി ജനങ്ങൾ തിരെഞ്ഞെടുത്തവർ ഓരോ സ്ഥാനങ്ങളിലായി ചെയർമാൻ വൈസ് ചെയർമാൻ സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങൾ കൌണ്‍സിലർമാർ ഇവരെല്ലാം അടങ്ങിയ ഭരണസംവിധാനവും.

ശരിക്കും ഞാൻ ഒന്ന് അമ്പരന്നു.... ഇവരെ ഒക്കെ എന്ന് പരിചയപ്പെട്ട് തീരും?
എങ്ങനെ ഇവർ സൗഹൃദം പങ്കുവെക്കുന്നു?
എല്ലാവരും തിരക്കിലാണെല്ലോ അപ്പോൾ പിന്നെ,,?
ഏതായാലും എല്ലാരേയും പരിചയപ്പെടുത്താൻ എന്നെയും കൂട്ടി
ഫയലുകളിൽ തല താഴ്ത്തി ഓരോന്ന് എഴുതി കുറിക്കുന്നവരുടെ അടുത്തേക്ക് എന്നെയും കൊണ്ട് പൊയ്...
തല ഉയർത്തി ഒരു ചെറിയ പുഞ്ചിരി വിടർത്തി ആ.. ആ.. അതെലെ, വീട് എവിടെ..?
നെന്മിനി,
(അറിയാത്തവർ) ഇവിടെ അടുത്ത് തന്നെ ആണോ...?
അതെ,
മം..
വീണ്ടും അവർ തല താഴ്ത്തി, ഒഹ് എന്തൊരു തിരക്കാ...പുഞ്ചിരി ഒന്ന് ഫിറ്റ് ചെയ്തതാണോ എന്ന് തോന്നി...ഞാനും, മതി എന്ന് കരുതി നടന്നു.
ഈശ്വര നിക്ക് പറ്റിയ ഒരു ആളെങ്കിലും...നമ്മൾക്കൊക്കെ ഒന്ന് മനസ്സ് തുറന്ന് സംസാരിക്കാൻ പറ്റിയവർ ആരുമില്ലെ..? ഒരു സർ നെ തേടി ഞാനും...അപ്പോഴാണ് ഒരു ശാന്തമായ മുഖഭാവമുള്ള ഒരു പുഞ്ചിരിയും വിടർത്തി ഒരാൾ... ഒരാൾ എന്നല്ല ഒരു സർ.

(തുടരും)

Wednesday 30 December 2015

-------- ഉത്സവ ലഹരി ------
- രാകേഷ് കെ നെന്മിനി -
"""""നാടുണർന്നൊരുത്സവലഹരിയിൽ 
അദ്ധ്വാനത്തിന്റ്റെ രാപകലുകൾക്കിടയിലൂടെ
രംഗപ്രവേശ മില്ലാത്ത വൻവാക്കുകൾ മിന്നി മറയുന്നുണ്ട്
ചോദിച്ചും കണ്ടറിഞ്ഞും വന്ന
പണത്തെ അത്ഭുതത്തോടെ
നോക്കി പറയാം
സംഘാടനം ഗംഭീരം
അന്നദാനം ഗംഭീരം
പരിപാടികളെല്ലാം അതി ഗംഭീരം
പുഞ്ചിരി വിടർത്തി ഇനിയും
വിളിക്കണമെന്നോതിയകന്ന
കലാസമിതിക്കാരെ നന്ദി
തിടുക്കം മൂത്ത കമ്മറ്റി പിരിച്ചുവിടൽ ചടങ്ങിൽ
ഒച്ചിനെ പോൽ ഉൾവലിഞ്ഞ ചോദ്യ കർത്താക്കളെ
കണ്ട് ചിരി പടിവാതിൽക്കൽ നിന്നു
പിരിഞ്ഞ് നടന്നവരെ നോക്കി
പൂരപ്പറമ്പ്
പൂരം വിളിച്ചോതുന്നുണ്ട്
മാസങ്ങൾക്ക് ശേഷവും ഏറ്റകുറിച്ചിലിന്റ്റെ
അഭിപ്രായങ്ങൾ അപ്പുപ്പൻ താടിയെ പ്പോലെ
അങ്ങിങ്ങായ്‌ പാറി നടക്കുന്നുണ്ട്
അഭിപ്രായങ്ങളിലേതാണ് ശരി ഏതാണ് തെറ്റ്
എന്നറിയില്ലേലും ഞാൻ ചോദിച്ചു
അടുത്ത സംഘാടനം നിങ്ങൾ ഏറ്റെടുക്കില്ല്യെ
ശിരസ്സ് താഴ്ത്തി കൊഞ്ഞനം
കുത്തിയനേരം തോന്നി എല്ലാവരും
സ്വയം കുറവുകൾ മറക്കുന്നതോ ഇല്ലാന്ന് നടിക്കുന്നതോ
അതിന് രസമില്ലത്രെ മറ്റുള്ളവരുടെ
കുറവുകൾ തെറ്റുകൾ അതാണത്രേ
സംഭവങ്ങൾ ചർച്ചകൾ
ശങ്കകൂടാതെ ഒന്നുറപ്പിച്ചു പറയാം
അഭിപ്രായങ്ങളും ചർച്ചകളുമാവാം 
ഉത്സവത്തെ ഗംഭീരമാക്കുന്നത്.......

-: അയൽവാസി :-

"""""""""രാകേഷ് കെ നെന്മിനി""""""""""

കാലത്തിന്റെ കുത്തൊഴുക്കിൽ
നിരന്ന
അവിടെ കാണാം

മുറിച്ചെടുത്ത
ഭൂമി

തിങ്ങിയമർന്ന
ഭിത്തികൾ

അവക്കൊപ്പം മുറിഞ്ഞ
രക്ത ബന്ധത്തിനുണ്ട്
ബന്ധങ്ങളറിയാത്ത
ആർക്കും പെട്ടന്ന്
പറഞ്ഞൊതുക്കാവുന്ന

പ്രസക്തി നേടിയ
ഒരു വാക്ക്

"അയൽവാസി".

Saturday 26 December 2015

"""""""'കാത്തുനില്ക്കാതെ ഓടുന്ന സമയം""""""""

......രാകേഷ് കെ നെന്മിനി.......

ചിലപ്പോഴൊക്കെ ഞാൻ ദുഖിക്കാറുണ്ട്
കാത്തു നിക്കാതെ ഓടിപ്പോയ സമയത്തെ ഓർത്ത് .....

പക്ഷെ

ചിലപ്പോഴൊക്കെ ഞാൻ അഹങ്കരിക്കാറുമുണ്ട്
ഓടിപ്പോയ സമയത്തെ തോല്പ്പിച്

എങ്കിലും

സമയം തീരെ ഇല്ലെന്നു പറഞ്ഞു
ദൂരേക്ക്‌ മറയുന്നവരെ കണ്ടപ്പോൾ

തോന്നി

ഓടിപോകുന്ന സമയത്തെ എന്റെ വരുതിയിലാക്കി
സമയത്തെ എന്റെ കൂടെ നിർത്തി കാണിക്കാൻ......

Tuesday 22 December 2015

പൂവുകൾ വിരിയുന്നത് ഞാൻ കണ്ടു...

---രാകേഷ് കെ നെന്മിനി---

ആരോടും പരിഭവം ഇല്ലാതെ 
എല്ലാവരേയും നോക്കി പുഞ്ചിരിക്കുന്നു....

ആകാശത്തെ നീലകുടയാക്കി 
അതിനുള്ളിൽ നിന്ന് സുഗന്ധം പരത്തവെ.... 

വണ്ടുകൾ വന്ന് അവരുടെ കാതിൽ മൂളി 
കിന്നാരങ്ങൾ പറഞ്ഞകന്നു....

കുട്ടികൾ അവരെ പകർത്തിയും 
സുഗന്ധം നുകർന്നും പോകവെ...

മഴയും കാറ്റും മിന്നലും വന്നപ്പോൾ 
അവർ ആനന്ദനൃത്തം ചെയ്തത് ഞാൻ കണ്ടു....

അമ്പിളി അമ്മാവൻ രാത്രി 
വിരുന്ന് വരുന്നുണ്ടത്രെ....

ഈ സന്തോഷമെല്ലാം ചിലരുടെ
സന്തോഷങ്ങളിൽ തട്ടി ഉലയവെ...

മറ്റുള്ളവരുടെ സന്തോഷം 
അവരെ ഇല്ലാതാക്കുന്നതും ഞാൻ കണ്ടു....
""""""""""നിമിഷമാന്യൻ"""""""""" 

""""""'-:രാകേഷ് കെ നെന്മിനി:-""""""" 

മാളിക കയറ്റി 
ഞ്ഞെളിഞ്ഞ്
തലയൊന്നു പൊക്കിയും
മാറി മാറി
കയറിയിറങ്ങിയ ശകടങ്ങളിലും
നൂർന്നിരുന്നു പരിഹസിച്ചവർ

ഇന്നലെകളെ
അറിയാത്ത ഭാവത്തിൽ
എറിഞ്ഞുടച്ച്

തിരികെ
പരിഹസിക്കാൻ
ജനിക്കുന്ന
നാളെകളെ മതിമറന്ന്

ഇന്നുകളിൽ
അഹമെന്ന വാക്കേന്തി 
നടന്നകലുന്നു
 

""""""""""യാത്ര എല്ലായിപ്പോഴും നല്ല ഓർമ്മകൾ തരുന്നു"""""""""""
----------രാകേഷ് കെ നെന്മിനി---------
ഇത് ഒരു കഥയൊന്നുമല്ല കേട്ടോ എന്റെ പി എസ് സി പരീക്ഷക്ക് പോയ യാത്രയാണ് പറയുന്നത്.....
രാവിലെ ഒബത് മണിക്ക് വീട്ടിൽ നിന്നിറങ്ങി 9.45 ന് പെരിന്തൽമണ്ണ അവിടെ നിന്നും എന്റെ സുഹൃത്ത് സോമനെയും കൂട്ടി യാത്ര തുടർന്നു ചെർപ്പുളശ്ശേരി റോഡിൽ കേറി കുറച്ച് മുൻപൊട്ട് പോയി പെട്രോൾ പമ്പിൽ കേറി 200 രൂപക്ക് എണ്ണ അടിച്ച് യാത്ര തുടർന്നു അതിനിടയിൽ ഒരു പയ്യൻ ബൈക്കിൽ ഓടിച്ച് വന്നു ചോദിച്ചു ഒറ്റപ്പാലം റൂട്ട് ഇതു തന്നെ അല്ല്യെ ..?
അതെ..പരീക്ഷക്കാണോ...?
അതെ...
ഞങ്ങളും ഒറ്റപ്പാലം റൂട്ട് ആണ്... എവിടുന്നാ വരുന്നേ..?
രാമനാട്ടുകര.....
ഒഹ്....ok ok
ഞങ്ങളുടെ കൂടെ പോന്നോളു.....
ഒറ്റപാലത്ത് എത്തുന്നതിനു കുറച്ചു മുൻപേ അവൻ ഞങ്ങളോട് യാത്ര പറഞ്ഞു,,,,,
ഞങ്ങൾ 10:15 ന് ഒറ്റപ്പാലത്ത് എത്തി അവിടെ മാമന്റെ റൂമിൽ പൊയ് വഴി ചോദിച്ച് വീ ണ്ടും യാത്രതുടങ്ങി... പക്ഷെ അവിടു ന്ന് ഞങ്ങൾ രണ്ടുപേരും പിരിഞ്ഞു...അവന്റെ എക്സാം സെന്റെര് അവിടെ അടുത്ത് തന്നെ അതുകൊണ്ട് അവൻ ബസ്സിലും ഞാൻ അവിടുന്ന് ബൈക്കിലും യാത്ര തുടർന്നു....`
വളരെ കൃത്യമായി വഴി പറഞ്ഞു തന്ന ഓട്ടോറിക്ഷ ഡ്രൈവർ മാരെ നന്ദി......
ഒറ്റപ്പാലത്ത് നിന്നും ലക്കിടിയിലേക്ക് 4 കിലോമീറ്റെർ അവിടുന്ന് വലത് തിരിഞ്ഞ് തിരുവില്വാമല 7 കിലോമീറ്റർ അവിടുന്ന് പഴയന്നൂർ അവിടുന്നു ഇടത്‌ തിരിഞ്ഞ്‌ തോണി ക്കടവ് അവിടുന്ന് ഇടത് തിരിഞ്ഞ് നേരെ പോയാൽ പൊള്ളാ ച്ചി പാലക്കാട്‌ റൂട്ടിൽ എത്തും അവിടുന്ന് നേരെ പോയാൽ വടക്ക ഞ്ചെ രി ചെറുപുഷ്പം ഗേൾസ്‌ ഹൈ സ്കൂൾ....കൃത്യ മായി തെറ്റാതെ പോയതുകൊണ്ടുതന്നെ 12 മണിക്ക് സ്കൂളിൽ ഏത്താൻ കഴിഞ്ഞു.... (പെരിന്തൽമണ്ണ to സ്കൂൾ മൊത്തം 67 കിലൊമീറ്റെർ )
പോകുമ്പോൾ കണ്ണിൽ നിറഞ്ഞ സുന്ദര സ്ഥലങ്ങൾ തിരിച്ചു പോന്നപ്പോൾആസ്വദിച്ച് പൊരമെന്ന് തന്നെ തീരുമാനിച്ചു.....wow പാലക്കാട്‌ ആരും കൊതിചുപൊകില്ല്യെ.....?
''''''''''''''''റോഡിന് ഇരു വശവും കണ്ണെത്ത ദൂരെ നെൽ പാടങ്ങൾ അതിനിടയിലൂടെ പാലക്കാടൻ സൗന്ദര്യം വിളിച്ചോതി തല ഉയർത്തി '''''''''കരിമ്പനകൾ''''''''' നില്ക്കുന്ന കാഴ്ച ഒന്ന്കാണേണ്ടത് തന്നെ......
''''''''''കനാലുകൾ''''''''''''''' കണ്ണുകളിൽ പതിഞ്ഞു കിടന്നു........
'''''''''' പുഴകളും'''''' വലുതും ചെറിയതുമായ ഒരുപാട് ''''''പാലങ്ങളും'''''''' മറികടന്ന് യാത്ര തുടർന്നു..........
ഗ്രാമീണത വിളിച്ചോതി ഇപ്പോഴും കാണാം....''''''''''മുളയുടെ മുള്ള് കമ്പുകൊണ്ട്'''''''''' വീടുകളുടെ അതിർത്തി കെട്ടിയിരിക്കുന്നു.....നീണ്ടു നിവർന്നു കിടക്കുന്ന ആ പാടത്ത് മൂന്ന് നാല് കൊയ്ത്ത് മെഷീൻ കണ്ടപ്പോൾ വരബിലൂടെ നടന്നു ചെല്ലാതിരിക്ക്യൻ കഴിഞ്ഞില്ല പണ്ടത്തെ കൊയ്ത്തിന്റെ അത്ര സുന്ദരമല്ലെങ്കിലും കുറച്ചു നേരം അത് കണ്ടു നിന്നുപോയ്.......ആ മെഷീൻ നീങ്ങുമ്പോൾ '''''കൊറ്റികൾ'''''' ഒരുമിച്ച് പറക്കുന്ന കാഴ്ച്ച ഓ....എന്തു രസമാണെന്നോ....?








Sunday 20 December 2015


******തിരക്കുള്ള ഈ ലോകത്ത് നിന്ന് നമുക്കൊളിച്ച്ചോടാം*****

രാകേഷ് കെ നെന്മിനി


സന്ധ്യ മയങ്ങി. 
ഞാനും മയങ്ങും
പക്ഷെ
ഈ നിലാവ് വിതറിയ
അമ്പിളിയമ്മാവാ....
ഈ രാത്രി ഞാനുമുണ്ട് കൂട്ടിന്
എനിക്ക് ഒരു രഹസ്യം പറയാനുണ്ട്
'എന്റെ പ്രണയിനിയെകുറിച്ച് '
പിന്നെ
എന്റെ മധുര സ്വപ്നങ്ങളെകുറിച്ച്
എന്റെ മോഹങ്ങളെകുറിച്ച്
പിന്നെ നമുക്ക്
തമാശകൾ പറയാം
കഥകൾ പറയാം
പുലരുവോളം വരെ
ഞാനും ഉനർന്നിരിക്ക്യം
എനിക്ക് നീയും
നിനക്ക് ഞാനും
നമ്മൾ രണ്ടുപേരും മാത്രം മതി.

Saturday 19 December 2015

......ഒരു ഫോട്ടോ.....പ്ലീസ് 

രാകേഷ് കെ നെന്മിനി

"ക്യാമറ ക്ലിയർ ഇല്ല എന്നറിഞ്ഞാലും ചില ഫോട്ടോസ് എടുക്കാൻ മനസ്സ് വല്ലാതെ കൊതിപ്പിക്കും.....
ആ ഫോട്ടോക്ക് പിന്നീട് പറയാൻ ഒരുപാട് കഥകൾ ഉണ്ടായിരിക്കും....."

Instrumentation Ltd., Kanjikode West,Palakkad
 
"ഞാൻ എന്ന ഭാവവും, എനിക്ക് എന്ന ചിന്താഗതിയും" ഇതു രണ്ടും ഈ കാലത്ത് കുടുതലല്ലേ....?
ചുറ്റുപാടും എല്ലാവരുമുണ്ട് പക്ഷെ എല്ലാവരും ഒറ്റക്കല്ലേ....?
അടുത്തുള്ളവരെ ഉൾക്കൊള്ളാനോ  മനസിലാക്കാനോ നില്ക്കാതെ എങ്ങോ ദൂരെ ഉള്ളവരെ തേടി പോകുമ്പോൾ,

ഒന്ന് തിരിഞ്ഞ് നോക്കുമോ എന്ന് കരുതി എത്ര കണ്ണുകൾ ചിമ്മാതെ കാത്തിരിക്കുന്നുണ്ടാവും...
.രാകേഷ് കെ നെന്മിനി.