പൂവുകൾ വിരിയുന്നത് ഞാൻ കണ്ടു...
---രാകേഷ് കെ നെന്മിനി---
ആരോടും പരിഭവം ഇല്ലാതെ
എല്ലാവരേയും നോക്കി പുഞ്ചിരിക്കുന്നു....
ആകാശത്തെ നീലകുടയാക്കി
അതിനുള്ളിൽ നിന്ന് സുഗന്ധം പരത്തവെ....
വണ്ടുകൾ വന്ന് അവരുടെ കാതിൽ മൂളി
കിന്നാരങ്ങൾ പറഞ്ഞകന്നു....
കുട്ടികൾ അവരെ പകർത്തിയും
സുഗന്ധം നുകർന്നും പോകവെ...
മഴയും കാറ്റും മിന്നലും വന്നപ്പോൾ
അവർ ആനന്ദനൃത്തം ചെയ്തത് ഞാൻ കണ്ടു....
അമ്പിളി അമ്മാവൻ രാത്രി
വിരുന്ന് വരുന്നുണ്ടത്രെ....
ഈ സന്തോഷമെല്ലാം ചിലരുടെ
സന്തോഷങ്ങളിൽ തട്ടി ഉലയവെ...
മറ്റുള്ളവരുടെ സന്തോഷം
അവരെ ഇല്ലാതാക്കുന്നതും ഞാൻ കണ്ടു....
---രാകേഷ് കെ നെന്മിനി---
ആരോടും പരിഭവം ഇല്ലാതെ
എല്ലാവരേയും നോക്കി പുഞ്ചിരിക്കുന്നു....
ആകാശത്തെ നീലകുടയാക്കി
അതിനുള്ളിൽ നിന്ന് സുഗന്ധം പരത്തവെ....
വണ്ടുകൾ വന്ന് അവരുടെ കാതിൽ മൂളി
കിന്നാരങ്ങൾ പറഞ്ഞകന്നു....
കുട്ടികൾ അവരെ പകർത്തിയും
സുഗന്ധം നുകർന്നും പോകവെ...
മഴയും കാറ്റും മിന്നലും വന്നപ്പോൾ
അവർ ആനന്ദനൃത്തം ചെയ്തത് ഞാൻ കണ്ടു....
അമ്പിളി അമ്മാവൻ രാത്രി
വിരുന്ന് വരുന്നുണ്ടത്രെ....
ഈ സന്തോഷമെല്ലാം ചിലരുടെ
സന്തോഷങ്ങളിൽ തട്ടി ഉലയവെ...
മറ്റുള്ളവരുടെ സന്തോഷം
അവരെ ഇല്ലാതാക്കുന്നതും ഞാൻ കണ്ടു....
nice....
ReplyDelete