Tuesday 22 December 2015

""""""""""യാത്ര എല്ലായിപ്പോഴും നല്ല ഓർമ്മകൾ തരുന്നു"""""""""""
----------രാകേഷ് കെ നെന്മിനി---------
ഇത് ഒരു കഥയൊന്നുമല്ല കേട്ടോ എന്റെ പി എസ് സി പരീക്ഷക്ക് പോയ യാത്രയാണ് പറയുന്നത്.....
രാവിലെ ഒബത് മണിക്ക് വീട്ടിൽ നിന്നിറങ്ങി 9.45 ന് പെരിന്തൽമണ്ണ അവിടെ നിന്നും എന്റെ സുഹൃത്ത് സോമനെയും കൂട്ടി യാത്ര തുടർന്നു ചെർപ്പുളശ്ശേരി റോഡിൽ കേറി കുറച്ച് മുൻപൊട്ട് പോയി പെട്രോൾ പമ്പിൽ കേറി 200 രൂപക്ക് എണ്ണ അടിച്ച് യാത്ര തുടർന്നു അതിനിടയിൽ ഒരു പയ്യൻ ബൈക്കിൽ ഓടിച്ച് വന്നു ചോദിച്ചു ഒറ്റപ്പാലം റൂട്ട് ഇതു തന്നെ അല്ല്യെ ..?
അതെ..പരീക്ഷക്കാണോ...?
അതെ...
ഞങ്ങളും ഒറ്റപ്പാലം റൂട്ട് ആണ്... എവിടുന്നാ വരുന്നേ..?
രാമനാട്ടുകര.....
ഒഹ്....ok ok
ഞങ്ങളുടെ കൂടെ പോന്നോളു.....
ഒറ്റപാലത്ത് എത്തുന്നതിനു കുറച്ചു മുൻപേ അവൻ ഞങ്ങളോട് യാത്ര പറഞ്ഞു,,,,,
ഞങ്ങൾ 10:15 ന് ഒറ്റപ്പാലത്ത് എത്തി അവിടെ മാമന്റെ റൂമിൽ പൊയ് വഴി ചോദിച്ച് വീ ണ്ടും യാത്രതുടങ്ങി... പക്ഷെ അവിടു ന്ന് ഞങ്ങൾ രണ്ടുപേരും പിരിഞ്ഞു...അവന്റെ എക്സാം സെന്റെര് അവിടെ അടുത്ത് തന്നെ അതുകൊണ്ട് അവൻ ബസ്സിലും ഞാൻ അവിടുന്ന് ബൈക്കിലും യാത്ര തുടർന്നു....`
വളരെ കൃത്യമായി വഴി പറഞ്ഞു തന്ന ഓട്ടോറിക്ഷ ഡ്രൈവർ മാരെ നന്ദി......
ഒറ്റപ്പാലത്ത് നിന്നും ലക്കിടിയിലേക്ക് 4 കിലോമീറ്റെർ അവിടുന്ന് വലത് തിരിഞ്ഞ് തിരുവില്വാമല 7 കിലോമീറ്റർ അവിടുന്ന് പഴയന്നൂർ അവിടുന്നു ഇടത്‌ തിരിഞ്ഞ്‌ തോണി ക്കടവ് അവിടുന്ന് ഇടത് തിരിഞ്ഞ് നേരെ പോയാൽ പൊള്ളാ ച്ചി പാലക്കാട്‌ റൂട്ടിൽ എത്തും അവിടുന്ന് നേരെ പോയാൽ വടക്ക ഞ്ചെ രി ചെറുപുഷ്പം ഗേൾസ്‌ ഹൈ സ്കൂൾ....കൃത്യ മായി തെറ്റാതെ പോയതുകൊണ്ടുതന്നെ 12 മണിക്ക് സ്കൂളിൽ ഏത്താൻ കഴിഞ്ഞു.... (പെരിന്തൽമണ്ണ to സ്കൂൾ മൊത്തം 67 കിലൊമീറ്റെർ )
പോകുമ്പോൾ കണ്ണിൽ നിറഞ്ഞ സുന്ദര സ്ഥലങ്ങൾ തിരിച്ചു പോന്നപ്പോൾആസ്വദിച്ച് പൊരമെന്ന് തന്നെ തീരുമാനിച്ചു.....wow പാലക്കാട്‌ ആരും കൊതിചുപൊകില്ല്യെ.....?
''''''''''''''''റോഡിന് ഇരു വശവും കണ്ണെത്ത ദൂരെ നെൽ പാടങ്ങൾ അതിനിടയിലൂടെ പാലക്കാടൻ സൗന്ദര്യം വിളിച്ചോതി തല ഉയർത്തി '''''''''കരിമ്പനകൾ''''''''' നില്ക്കുന്ന കാഴ്ച ഒന്ന്കാണേണ്ടത് തന്നെ......
''''''''''കനാലുകൾ''''''''''''''' കണ്ണുകളിൽ പതിഞ്ഞു കിടന്നു........
'''''''''' പുഴകളും'''''' വലുതും ചെറിയതുമായ ഒരുപാട് ''''''പാലങ്ങളും'''''''' മറികടന്ന് യാത്ര തുടർന്നു..........
ഗ്രാമീണത വിളിച്ചോതി ഇപ്പോഴും കാണാം....''''''''''മുളയുടെ മുള്ള് കമ്പുകൊണ്ട്'''''''''' വീടുകളുടെ അതിർത്തി കെട്ടിയിരിക്കുന്നു.....നീണ്ടു നിവർന്നു കിടക്കുന്ന ആ പാടത്ത് മൂന്ന് നാല് കൊയ്ത്ത് മെഷീൻ കണ്ടപ്പോൾ വരബിലൂടെ നടന്നു ചെല്ലാതിരിക്ക്യൻ കഴിഞ്ഞില്ല പണ്ടത്തെ കൊയ്ത്തിന്റെ അത്ര സുന്ദരമല്ലെങ്കിലും കുറച്ചു നേരം അത് കണ്ടു നിന്നുപോയ്.......ആ മെഷീൻ നീങ്ങുമ്പോൾ '''''കൊറ്റികൾ'''''' ഒരുമിച്ച് പറക്കുന്ന കാഴ്ച്ച ഓ....എന്തു രസമാണെന്നോ....?








2 comments: