Thursday, 31 December 2015

---------ഫയലുകൾ സംസാരിക്കുമ്പോൾ---------
******രാകേഷ് കെ നെന്മിനി*******

പഞ്ചായത്തിൽ നിന്നും മുനിസിപ്പാലിറ്റിയിലേക്കുള്ള മാറ്റം ജീവിതത്തിലെ ഒരു സ്വപ്നം ആയിരുന്നോ..? അല്ലായിരുന്നു, ശരിക്കും എല്ലാം ദൈവത്തിനു വിട്ടുകൊടുക്കാം എന്ന് പറയാം
ഞാൻ പഠിച്ച് വളർന്ന സ്ഥലത്തെ മുനിസിപ്പാലിറ്റിയിൽ കിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതെ ഇല്ല. അവിടെ എത്തിയതിനു ശേഷം പരിചയപെട്ട ഒരുപാട് പേരുണ്ട്, സൗഹൃദം വിടർന്ന് വരുമ്പോഴേക്കും യാത്രപറഞ്ഞ്‌ പോകുന്നവർ എന്ന് മാത്രം. അതുപോലെ വന്ന ഒരു പ്രിയപ്പെട്ട സർ ആയിരുന്നു ജനറൽ സെക്ഷനിലെ സൂപ്രണ്ട് മുരളി സർ, അദ്ദേഹം പറഞ്ഞ വാക്കുകൾ മനസ്സിൽ ഇപ്പോഴുമുണ്ട് .
"ഇതൊരു ബസ്‌സ്റ്റോപ്പ്‌ ആണ്, അവര്ക്കുള്ള ബസ്‌ വരുന്നു അവർ അതിൽ കയറി പോകുന്നു, അതുവരെ അവിടെ അവനവന് കഴിയുന്ന നല്ല കർമ്മങ്ങൾ ചെയ്യാൻ ശ്രമിക്കുന്നു".
കൂടുതൽ സംസാരിച്ച്ചില്ലെങ്കിലും എന്തോ ഒരടുപ്പം തോന്നിയിരുന്നു. ഒരു ദിവസം വൈകുനേരത്താണ് ഞാൻ അറിയുന്നത് സർനു സ്ഥലം മാറ്റം, ഓടി ചെന്ന് സർ എന്ന് വിളിച്ചപ്പോഴാണ് ഈ വാക്കുകൾ അദ്ദേഹം പറയുന്നത്. കുറച്ച് നേരം അനങ്ങാതെ നിന്നുപൊയത് ഓർക്കാതെ എങ്ങനെ.....
വിരലിൽ എണ്ണാവുന്നതിലും ജോലിക്കാർ 34 കൌണ്‍സിലർ മാർ പിന്നെ നീണ്ട പരിചയപ്പെടലായിരുന്നു, പരിചയപെട്ട്‌ തുടങ്ങിയിട്ടും മനസ്സിൽ നില്ക്കാതെ കുറെ ദിവസങ്ങൾ പോയതും അതിന്റെ ഒരു ഭാഗമാകാം

സെക്ഷനുകളെ കുറിച്ച് പഠിക്കലായി അടുത്തത്, ജനറൽ സെക്ഷൻ, ഹെൽത്ത്‌, റവന്യു, എഞ്ചിനീയറിംഗ് എന്നിങ്ങനെ ഓരോ സെക്ഷൻ, ഓരോന്നിലും ജനറൽ സൂപ്രണ്ട്, റവന്യു സൂപ്രണ്ട്, ഹെൽത്ത് ഇൻസ്പെക്ടർ, മുനിസിപ്പൽ എഞ്ചിനീയർ അങ്ങനെ ഓരോ സർമാർ തലപ്പത്തും, അവർക്ക് കീഴിൽ ഓരോ സെക്ഷനിലായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരും ഇവരെ എല്ലാവരെയും നിയന്ത്രിക്കുവാൻ സെക്രെട്ടറിയും അതിനും മുകളിലായി ജനങ്ങൾ തിരെഞ്ഞെടുത്തവർ ഓരോ സ്ഥാനങ്ങളിലായി ചെയർമാൻ വൈസ് ചെയർമാൻ സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങൾ കൌണ്‍സിലർമാർ ഇവരെല്ലാം അടങ്ങിയ ഭരണസംവിധാനവും.

ശരിക്കും ഞാൻ ഒന്ന് അമ്പരന്നു.... ഇവരെ ഒക്കെ എന്ന് പരിചയപ്പെട്ട് തീരും?
എങ്ങനെ ഇവർ സൗഹൃദം പങ്കുവെക്കുന്നു?
എല്ലാവരും തിരക്കിലാണെല്ലോ അപ്പോൾ പിന്നെ,,?
ഏതായാലും എല്ലാരേയും പരിചയപ്പെടുത്താൻ എന്നെയും കൂട്ടി
ഫയലുകളിൽ തല താഴ്ത്തി ഓരോന്ന് എഴുതി കുറിക്കുന്നവരുടെ അടുത്തേക്ക് എന്നെയും കൊണ്ട് പൊയ്...
തല ഉയർത്തി ഒരു ചെറിയ പുഞ്ചിരി വിടർത്തി ആ.. ആ.. അതെലെ, വീട് എവിടെ..?
നെന്മിനി,
(അറിയാത്തവർ) ഇവിടെ അടുത്ത് തന്നെ ആണോ...?
അതെ,
മം..
വീണ്ടും അവർ തല താഴ്ത്തി, ഒഹ് എന്തൊരു തിരക്കാ...പുഞ്ചിരി ഒന്ന് ഫിറ്റ് ചെയ്തതാണോ എന്ന് തോന്നി...ഞാനും, മതി എന്ന് കരുതി നടന്നു.
ഈശ്വര നിക്ക് പറ്റിയ ഒരു ആളെങ്കിലും...നമ്മൾക്കൊക്കെ ഒന്ന് മനസ്സ് തുറന്ന് സംസാരിക്കാൻ പറ്റിയവർ ആരുമില്ലെ..? ഒരു സർ നെ തേടി ഞാനും...അപ്പോഴാണ് ഒരു ശാന്തമായ മുഖഭാവമുള്ള ഒരു പുഞ്ചിരിയും വിടർത്തി ഒരാൾ... ഒരാൾ എന്നല്ല ഒരു സർ.

(തുടരും)

No comments:

Post a Comment