-------- ഉത്സവ ലഹരി ------
- രാകേഷ് കെ നെന്മിനി -
"""""നാടുണർന്നൊരുത്സവലഹരിയിൽ
അദ്ധ്വാനത്തിന്റ്റെ രാപകലുകൾക്കിടയിലൂടെ
രംഗപ്രവേശ മില്ലാത്ത വൻവാക്കുകൾ മിന്നി മറയുന്നുണ്ട്
അദ്ധ്വാനത്തിന്റ്റെ രാപകലുകൾക്കിടയിലൂടെ
രംഗപ്രവേശ മില്ലാത്ത വൻവാക്കുകൾ മിന്നി മറയുന്നുണ്ട്
ചോദിച്ചും കണ്ടറിഞ്ഞും വന്ന
പണത്തെ അത്ഭുതത്തോടെ
നോക്കി പറയാം
പണത്തെ അത്ഭുതത്തോടെ
നോക്കി പറയാം
സംഘാടനം ഗംഭീരം
അന്നദാനം ഗംഭീരം
പരിപാടികളെല്ലാം അതി ഗംഭീരം
അന്നദാനം ഗംഭീരം
പരിപാടികളെല്ലാം അതി ഗംഭീരം
പുഞ്ചിരി വിടർത്തി ഇനിയും
വിളിക്കണമെന്നോതിയകന്ന
കലാസമിതിക്കാരെ നന്ദി
വിളിക്കണമെന്നോതിയകന്ന
കലാസമിതിക്കാരെ നന്ദി
തിടുക്കം മൂത്ത കമ്മറ്റി പിരിച്ചുവിടൽ ചടങ്ങിൽ
ഒച്ചിനെ പോൽ ഉൾവലിഞ്ഞ ചോദ്യ കർത്താക്കളെ
കണ്ട് ചിരി പടിവാതിൽക്കൽ നിന്നു
ഒച്ചിനെ പോൽ ഉൾവലിഞ്ഞ ചോദ്യ കർത്താക്കളെ
കണ്ട് ചിരി പടിവാതിൽക്കൽ നിന്നു
പിരിഞ്ഞ് നടന്നവരെ നോക്കി
പൂരപ്പറമ്പ്
പൂരം വിളിച്ചോതുന്നുണ്ട്
പൂരപ്പറമ്പ്
പൂരം വിളിച്ചോതുന്നുണ്ട്
മാസങ്ങൾക്ക് ശേഷവും ഏറ്റകുറിച്ചിലിന്റ്റെ
അഭിപ്രായങ്ങൾ അപ്പുപ്പൻ താടിയെ പ്പോലെ
അങ്ങിങ്ങായ് പാറി നടക്കുന്നുണ്ട്
അഭിപ്രായങ്ങൾ അപ്പുപ്പൻ താടിയെ പ്പോലെ
അങ്ങിങ്ങായ് പാറി നടക്കുന്നുണ്ട്
അഭിപ്രായങ്ങളിലേതാണ് ശരി ഏതാണ് തെറ്റ്
എന്നറിയില്ലേലും ഞാൻ ചോദിച്ചു
അടുത്ത സംഘാടനം നിങ്ങൾ ഏറ്റെടുക്കില്ല്യെ
എന്നറിയില്ലേലും ഞാൻ ചോദിച്ചു
അടുത്ത സംഘാടനം നിങ്ങൾ ഏറ്റെടുക്കില്ല്യെ
ശിരസ്സ് താഴ്ത്തി കൊഞ്ഞനം
കുത്തിയനേരം തോന്നി എല്ലാവരും
സ്വയം കുറവുകൾ മറക്കുന്നതോ ഇല്ലാന്ന് നടിക്കുന്നതോ
കുത്തിയനേരം തോന്നി എല്ലാവരും
സ്വയം കുറവുകൾ മറക്കുന്നതോ ഇല്ലാന്ന് നടിക്കുന്നതോ
അതിന് രസമില്ലത്രെ മറ്റുള്ളവരുടെ
കുറവുകൾ തെറ്റുകൾ അതാണത്രേ
സംഭവങ്ങൾ ചർച്ചകൾ
കുറവുകൾ തെറ്റുകൾ അതാണത്രേ
സംഭവങ്ങൾ ചർച്ചകൾ
ശങ്കകൂടാതെ ഒന്നുറപ്പിച്ചു പറയാം
അഭിപ്രായങ്ങളും ചർച്ചകളുമാവാം
അഭിപ്രായങ്ങളും ചർച്ചകളുമാവാം
No comments:
Post a Comment