Friday 15 November 2019

#റൺ_പെരിന്തൽമണ്ണ_റൺ...
പങ്കെടുത്തപ്പോൾ...
--- ആർ കെ എൻ ---
എഴുതാതെ ങ്ങനെ,
4:45ണീറ്റ് ഡ്രസ്സ്‌ ഒക്കെ മാറ്റി ഇറങ്ങാൻ ഉള്ള തന്ത്രപ്പാട് തകൃതിതായി നടക്കവേ സിറാജ് ന്റെ വിളി യോടെ വീട്ടിൽ നിന്നിറങ്ങി. 5:25ന് പെരിന്തൽമണ്ണ നെഹ്‌റു സ്റ്റേഡിയത്തിൽ...
വാഹനങ്ങൾ റോഡുകൾ ക്ക് ഇരുവശവും തിങ്ങി നിറഞ്ഞിട്ടുണ്ട്, ങ്കിലും ഞങ്ങളുടെ ബൈക്കിനും സ്ഥലം കിട്ടിയിട്ടോ. Run Perinthalnanna Run ന്ന് എഴുതിയ യൂണിഫോം ടി ഷർട്ട്‌ ധരിച്ചു കൊണ്ട് ദാ കവാടങ്ങളിലൂടെ കയറുന്ന വരോടൊപ്പം ഞങ്ങളും...
അനൗൺസ് മെന്റ്(മേഘ കോഴിക്കോട്) ഗ്രൗണ്ടിൽ എല്ലാ മുക്കിലും മൂലയിലും തട്ടി പ്രധിധ്വനിച്ചും പുറത്തേക്ക് പോകുന്നുണ്ട്. ഇടക്കൊക്കെ സ്റ്റേജിൽ ഡാൻസും(സൂംബ ടീം) തകർത്ത് നടക്കുന്നുണ്ടായിരുന്നു...
ഗ്രൗണ്ടിൽ വെള്ള യൂണിഫോം കൊണ്ടൊരു വെള്ള കടൽ, അതിൽ സംഘാടകരുടെ കറുപ്പും ചുമപ്പും നിറഞ്ഞ ടി ഷർട്ടുകളും, ഇടക്കൊക്കെ ചിന്നി ചിതറിയ പോലെ ചില ഗ്രൂപ്പ്‌ ടീം അവർക്ക് അവരുടെ യൂണിഫോംമുമായ് നിറഞ്ഞ കാഴ്ച്ച.
ഇരുട്ട് പതുക്കെ ഒഴിഞ്ഞു മാറുമ്പോൾ
ഗ്രൗണ്ടിൽ അങ്ങിങ്ങായി സ്ഥാപിച്ച പ്രകാശം ഇരുട്ടിനെ മറക്കാൻ ശ്രമിക്കുന്നുണ്ട്.
അമ്പരപ്പോടെ അതിനിടയിലൂടെ നടന്ന് നീങ്ങുമ്പോൾ സൗഹൃദം എവിടുന്നൊക്കെയോ വിളിക്കുന്നു. കൈ തന്നും കെട്ടിപ്പിടിച്ചും വെളിച്ചത്തിലൂടെ പരിചിത മുഖങ്ങൾ, സൗഹൃദം പുതുക്കുന്നുണ്ട്. ഒപ്പം കൂടിയ സെൽഫി മറക്കാതെ പിന്തുടർന്നു കൊണ്ടേയിരുന്നു.
സ്ത്രീകളും കുട്ടികളും വളരെ ആവേശത്തോടെ ഓടാൻ തയ്യാറായി നിൽക്കുന്നതും... ഓടുന്നതിന് മുന്നോടിയായി ചിലർ ഗ്രൗണ്ടിൽ എക്‌സസൈസ് ചെയ്യുന്നതും, മറ്റുചിലർ ഡാൻസ് കളിക്കുന്നതും...
#ന്താ_പറയാ_വേറെ_ഒരു_ലോകത്തിലൂടെ_ന്ന_പോലെ_മനസ്സ്_ഓടി_ചാടി_നടക്കുന്നുണ്ട്.
ആദ്യം തുടക്കം കുറിച്ചത് 21കിലോമീറ്റർ...
പിറകെ 10കിലോമീറ്റർ,
അവസാനം ഇതാ 5 കിലോമീറ്റർ വിളിച്ചിരിക്കുന്നു...
മെല്ലെ മെല്ലെ ഞങ്ങൾ (കൂടെ സുബിൻ കുന്നുമ്മൽ, സിറാജ്) ലൈനിലേക്ക് കയറി... പതുക്കെ തുടങ്ങി അങ്ങ് പാലക്കാട്‌ റോഡിലെ ബൈപാസ് ജംഗ്ഷനിൽ എത്തി വീണ്ടും ഗ്രൗഡിലേക്ക്... വഴിയരികിൽ ബാൻഡ് മേളവും... കുടിവെള്ള വിതരണവും... കടലമിട്ടായി വിതരണവും...
കണ്ണടക്കാതെ ഞങ്ങൾ ഓടുന്നതും നോക്കി വഴിയേ ക്യാമറ കണ്ണുകളും... തിരികെ ഗ്രൗണ്ടിൽ എത്തുമ്പോൾ എല്ലാവരും കാത്തു നില്കുന്നു. കയ്യടിച്ചും പ്രോത്സാഹിപ്പിച്ചും മരുന്നും ട്രീറ്റ്‌ മായി കൂടെ നിന്ന സംഘാടകരെ... ഗംഭീരം.
ഗ്രൗണ്ടിൽ തിരികെ എത്തിയപ്പോൾ അതാ മെഡൽ ഓരോരുത്തരുടെ കഴുത്തിൽ ചാർത്തുന്നു. ന്റെ കഴുത്തിലും ഒന്ന് ചാർത്തി, സുവർണ നിമിഷം. അല്ലാതെ ന്ത്‌ പറയാൻ...
പിന്നെ ഫോട്ടോ സെഷൻ, തകർത്തു... ശരിക്കും തകർത്തു. ഫോട്ടോ യ്ക്കായ് സ്ഥാപിച്ച കട്ടൗട്ടുകൾ ക്ക് മുന്നിൽ ഫോട്ടോ പിടിക്കാൻ സൗഹൃദ വരി.
അതിനിടയിലും സൗഹൃദം വീണ്ടും ഓടി പാഞ്ഞു നടക്കുന്നുണ്ട്. ഇനി നേരെ ചായ കുടിക്കാൻ.
രണ്ട് വെള്ളപ്പം, വെജിറ്റബിൾ കറി, ഉഴുന്ന് വട, മധുരം, ഒരു പുഴുങ്ങിയ കോഴിമുട്ട പിന്നെ ചായയും. ധാരാളം...
പിന്നെ നേരെ ദേ ഡാൻസ്.
കണ്ട് കിട്ടിയ ചങ്കുകളോടൊപ്പം അറിയും ന്ന ഭാവത്തിൽ ഞങ്ങളും സ്റ്റെപ്പ് വെച്ചു.
#എല്ലാർക്കും_ചെറുപ്പം_ആയിരിക്കുന്നു.
21കിലോമീറ്റർ ഓടിയ ഒരു 61വയസ്സുകാരൻ സ്റ്റേജിൽ, എല്ലാവരുടെയും ശ്രദ്ധ അതാ ആ സ്റ്റേജിലേക്ക്...
ഇത്തരം മാരത്തോൺ നെ കുറിച്ച് വാചാലനായപ്പോൾ... ഇന്ത്യയിലെ ജനങ്ങളുടെ ആരോഗ്യ കുറവിനെയും... സ്വപ്നം കാണുന്ന ഒളിപിക്‌സ് വേദിയിൽ എത്താതിന്റെയും മനോ വിഷമം കുറഞ്ഞ വാക്കുകളാൽ ഒത്തിരി ചോദ്യമുയർത്തി നിർത്തി.
ഇനി വയ്യ...
ഇനി ഇല്ല മാരത്തോൺ ന്...
എന്നീ വാക്കുകൾക്കിടയിൽ കേട്ടു...
ഇനി എന്നും രാവിലെ ണീറ്റ് ഓടണം...
നല്ലത്...
ഓടട്ടെ...
ന്തായാലും അഞ്ച് കിലോമീറ്റർ വേണ്ടായിരുന്നു... 10കഴിയുമായിരുന്നു...
ന്തായാലും ആദ്യമല്ലേ. ഇനിയും ണ്ടാവല്ലോ, കാണാം...
അപ്പൊ ശരി ok...
Gud bye...









No comments:

Post a Comment