Wednesday, 6 April 2016


----"അതെ പുതിയ പുതിയ അങ്കണവാടികൾ തുറക്കുന്നതിനോടൊപ്പം
പുതിയ പുതിയ വൃദ്ധസദനങ്ങളും തുറക്കട്ടെ..."-------

വിദ്യാഭ്യാസ നിലവാരം ഉയർന്നു. പുത്തൻ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് തുടങ്ങി. ജീവിത സുഖാനുഭവങ്ങൾ തേടി വിദൂരങ്ങളിലേക്ക്, അടുത്തുള്ളവരെ അറിയാതെ സൗഹൃദം തേടി അകലുന്ന കാലം.
അടുത്തിരുന്നവർ, ഒപ്പമുണ്ടായിരുന്നവർ ഒറ്റക്കാണെന്നറിഞ്ഞിട്ടും അറിയാത്ത ഭാവത്തിൽ നടന്നകലുന്ന കാഴ്ചകൾ. വീടുകളിലും മറ്റും ഒറ്റക്കിരിപ്പുണ്ടാവും സ്നേഹത്തോടെയുള്ള വിളിയും കാത്ത് നിറമിഴികളോടെ.

"പരസ്പര സ്നേഹം വളർത്തുന്നതിനും, അടുത്തുള്ളവരെ അകറ്റാതെ ഒരുമിപ്പിച്ച് നിർത്തുവാനും എന്തെ നമ്മുടെ വിദ്യാഭ്യാസം കഴിഞ്ഞിറങ്ങുന്നവർക്ക് കഴിയുന്നില്ല.....?"

തെരുവിലേക്കും അമ്പലമുറ്റത്തും ഇറക്കിവിടുന്ന മക്കൾ, അവരെ ഏററെടുക്കാൻ വൃദ്ധസദനങ്ങൾ കാത്തിരിക്കുന്ന കാഴ്ച. അവിടെ ഭക്ഷണം കൊടുത്തും തുണികൾ വാങ്ങിച്ച് നല്കിയും കൊഴിഞ്ഞ് പോയതെല്ലാം വീണ്ടും തളിർക്കാൻ ശ്രമിപ്പിക്കുന്നവരെ നോക്കി പുഞ്ചിരി തൂകി ജീവിതം തീർന്നിട്ടില്ല ജീവിച്ച് കാണിക്കേണം എന്ന ഭാവത്തിൽ ഇരിക്കുമ്പോഴും കൊഴിഞ്ഞു പോയ ആഗ്രഹങ്ങളുമായ് കണ്ണുനീർവാർത്തിരിക്കുന്ന ചുക്കി ചുളിഞ്ഞ മുഖങ്ങൾ നമുക്ക് കാണാം. അങ്കണവാടികളിലെ കുട്ടികൾ ഓടി ചാടി കളിച്ച് രസിച്ച് നടക്കുന്ന പോലെ അവരും സന്തോഷത്തോടെ ജീവിക്കട്ടെ.
മക്കളെ വളർത്തി വലുതാക്കിയവർ സ്വപ്നം കണ്ടത് പോലെ അവരും കാണുന്നുണ്ടാകും, ഇതേ അനുഭവങ്ങൾ നമ്മെയും തേടി വരും എന്ന കാര്യം അറിഞ്ഞാലും മറച്ച് വെച്ച് നിമിഷങ്ങളിലെ സന്തോഷങ്ങൾ തേടി ഓടിപോകുമ്പോൾ ഒരിക്കൽ അവിടെ ചെന്നന്തും.
അന്ന്,
"അവിടെ ഇരുന്ന് ചിന്തിക്കാം, ഒരു തിരക്കും കൂട്ടേണ്ട, ആരും തേടി വരില്ല, തോളിൽ കൈ വെച്ച് ആരും കൂട്ടി കൊണ്ട് പോകാൻ ഓടി വരില്ല, സന്തോഷം കൊണ്ട് മനസ്സ് നിറച്ച ദിനങ്ങൾ നിമിഷങ്ങൾ ഓർത്ത് ആരോടും പരിഭവം പറയാതെ കുറച്ച് കാലമെങ്കിൽ കുറച്ച് കാലം പരസ്പര സ്നേഹത്തോടെയും വാത്സല്ല്യത്തോടെയും ജീവിച്ച് തീർക്കാം."

കുറച്ച് കാലം മാത്രമാണ് ഈ ജീവിതം എന്ന് എല്ലാവർക്കുമറിയാം പിന്നെ എന്തിനാണ്...?

ജ്ഞാനപ്പാനയിലെ കുറച്ച് വരികൾ നമുക്ക് നോക്കാം

"എത്ര ജന്മം പ്രയസപ്പെട്ടീക്കാലം
അത്ര വന്നു പിറന്നു സുകൃതത്താൽ

എത്ര ജന്മം മലത്തിൽ കഴിഞ്ഞതും
എത്ര ജന്മം ജലത്തിൽ കഴിഞ്ഞതും

എത്ര ജന്മങ്ങൾ മണ്ണിൽ കഴിഞ്ഞതും
എത്ര ജന്മം മരങ്ങളായ്‌ നിന്നതും

എത്ര ജന്മം അരിച്ചുനടന്നതും
എത്ര ജന്മം മൃഗങ്ങൾ പശുക്കളായ്

അതു വന്നിട്ടിവണ്ണം ലഭിച്ചൊരു
മർത്ത്യ ജന്മത്തിൻ മുമ്പേ കഴിച്ചു നാം
എത്രയും പണിപ്പെട്ടിങ്ങു മാതാവിൻ
ഗർഭപാത്രത്തിൽ വീണതറിഞ്ഞാലും

പത്തുമാസം വയറ്റിൽ കഴിഞ്ഞു പൊയ്
പത്തു പന്തീരാണ്ടുണ്ണിയായിട്ടും പൊയ്

തന്നെ താനാഭിമാനിച്ചു പിന്നേടം
തന്നെ താനറിയാതെ കഴിയുന്നു

എത്ര കാലമിരിക്കുമിനിയെന്നും
സത്യമേ നമുക്കേതുമൊന്നില്ലല്ലൊ
നീർപോള പോലെയുള്ളൊരു ദേഹത്തിൽ
വീർപ്പു മാത്രമുണ്ടിങ്ങനെ കാണുന്നു

ഓർത്തറിയാതെ പാടുപെടുംനേരം
നേർത്തുപോകുമതെന്നെ പറയാവു"

ഇങ്ങനെയാണ് നമ്മുടെ ജീവിതം എന്നറിഞ്ഞിട്ടും,
പരസ്പരം കുറ്റപ്പെടുത്തിയും, ഒറ്റപ്പെടുത്തിയും............എന്തിന് ജീവിതം ആസ്വോദിക്കേണം..?
No comments:

Post a Comment