Thursday 14 September 2017

---- വലിയ സന്തോഷം ക്ഷണിച്ചതിലും പങ്കെടുക്കാൻ പറ്റിയതിലും.-----
മലപ്പുറം ജില്ലയിൽ നടത്തുന്ന പശ്ചിമഘട്ട രക്ഷായാത്ര
സംഘാടക സമിതി രൂപീകരണം മലപ്പുറത്ത് വെച്ച് നടക്കുന്നു 
തീർച്ചയായും പങ്കെടുക്കേണം.

അതെ, പരിസ്ഥിതി സ്നേഹം മനസ്സിൽ നിറഞ് തുളുംബിയത് അവർ കണ്ടുകാണും.
വലിയ സന്തോഷം ക്ഷണിച്ചതിലും പങ്കെടുക്കാൻ പറ്റിയതിലും.
പരിസ്ഥിതിക്ക് വേണ്ടി പോരാടി ഒറ്റയാൾ പോരാട്ടമായി മാറിയ ആ ഒറ്റയാന്മാരെ കണ്ടതിൽ, അവരോടൊത്ത് സമയം ചിലവഴിച്ചതിൽ.

യാത്ര വൻ വിജയമായി തീരട്ടെ .....




പശ്ചിമഘട്ട രക്ഷായാത്ര
സംഘാടക സമിതി രൂപീകരിച്ചു
മലപ്പുറം കോട്ടപ്പടി സ്കൗട്ട് ഭവനിൽ 6-8-2017 ഞായറാഴ്ച വൈകീട്ട് 4.30ന് മലപ്പുറം ജില്ലയിലെ പരിസ്ഥിതി മനുഷ്യാവകാശ പ്രവർത്തകരുടേയും ജനകീയ സമര നേതാക്കളുടേയും സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ്റ് ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനാ നേതാക്കളുടേയും പങ്കാളിത്തം വലിയ പ്രതീക്ഷ നൽകുന്നതായിരുന്നു
മലനാടും ഇടനാടും തീരദേശവുമെല്ലാം നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെയും അതിൽ പാരമ്പര്യ രാഷ്ട്രീയ സംഘടനകളുടേയും ഭരണകൂടങ്ങളുടേയും പങ്കും പ്രകൃതി ചൂഷണം നടത്തുന്നവർക്കെതിരെ സമരം ചെയ്യന്നവർ അനുഭവിക്കുന്ന പീഡനങ്ങളും എല്ലാം വിശദമായി തന്നെ ചർച്ച ചെയ്തു
- പ്രകൃതിയെ കൊള്ളയടിക്കുന്നവർക്കെതിരെ സംസ്ഥാന തലത്തിൽ തന്നെ സംഘടന ശക്തിയാർജിക്കണമെന്നും അതിന് മലപ്പുറം ജില്ലയിൽ എകോപനം ശക്തമാക്കണമെന്നും അതിന് സെപ്റ്റംബർ 8 '9-10 തിയ്യതികളിൽ മലപ്പുറം ജില്ലയിൽ നടത്തുന്ന പശ്ചിമഘട്ട രക്ഷായാത്രയിലൂടെ സാധിക്കണമെന്നും അഭിപ്രായപ്പെട്ടു
യാത്ര വിജയിപ്പിക്കുന്നതിന് വേണ്ടി താഴേ പറയുന്നവരെ ഉൾപ്പെടുത്തി സംഘാടക സമിതി രൂപീകരിച്ചു
അഡ്വക്കേറ്റ് പുഷ്പ്പ മഞ്ചേരി ചെയർപേഴ്സൺ
വൈസ് ചെയർമാൻ ജയപ്രകാശ് നിലമ്പൂർ
ജനറൽ കൺവീനർ സി എൻ മുസ്തഫ
ജോ കൺവീനർമാർ
ഹമീദ് കുറുവ PK ജസീർ
മറ്റു അംഗങ്ങൾ
മണി അരൂർ അൻവർഷെരീഫ് വാഴക്കാട്
ശരീഫ് കാക്കഞ്ചേരി ജാഫർ പുല്ലഞ്ചേരി
രക്ഷാധികാരികളായി
അഡ്വ പി എ പൗരൻ
സുന്ദർരാജ്
ലത്തീഫ് കുറ്റിപ്പുറം
തുടങ്ങിയവരേയും തെരഞ്ഞെടുത്തു
22 'പ്രതിനിധികൾ പങ്കെടുത്തു
അടുത്ത യോഗം 27 ന് മലപ്പുറത്ത് ചേരാനും തീരുമാനമായി

No comments:

Post a Comment