Tuesday, 3 May 2016

------"ചില കാര്യങ്ങൾ നമുക്ക് ലോകത്തോട് ഉറക്കെ വിളിച്ച് പറയാൻ തോന്നും"--------- 

                       വേഗം ഇറങ്ങേണം വൈകുന്നേരത്തെ പ്രോഗ്രാമിന് നിൽക്കേണ്ട വീട്ടിൽ എത്തിയതിന് ശേഷം ആവാം ഉച്ചയൂണ്, കണക്ക് കൂട്ടൽ അങ്ങനെ നിൽക്കെ വൈകുന്നേരത്തെ പ്രോഗ്രാം കഴിഞ്ഞിട്ട് പോകാം എന്നായി, 
പോവല്ലേ... 
ഏയ്‌ ഇല്ല. (സത്യം പറഞ്ഞാൽ മുങ്ങൽ നടന്നില്ല),
പ്രോഗ്രാം ഹാളിൽ 3:45 ന് എല്ലാവരും ഒത്തു കൂടി. ജ്യൂസ്‌, കേക്ക് ഒക്കെ വശൂപ്പിനെ കുറച്ച് നേരത്തേക്ക് അകറ്റി, 
സമയമുണ്ട് ബോറടിക്കാതിരിക്കാതിരിക്കാൻ നമുക്ക് വല്ല പാട്ടോ മിമിക്രിയൊ ഒക്കെ ചെയ്യാൻ കഴിവുള്ളവർ ഉണ്ടെങ്കിൽ അതാവാം,
അതെ,
(എല്ലായിപ്പോഴും എവിടെയും ഇങ്ങനെ ഒരു ആശയം മുന്നോട്ട് വെച്ചാൽ ബലം പിടിക്കുക പതിവ് തന്നെ..) ഒരാളെ പിടിച്ച് കൊണ്ടുവന്നു അവൾ നല്ല പോലെ പാടി പിന്നെ അതാ കലാകാരന്മാർ ഒന്നിന് പുറകെ ഒന്നായി, അപ്പോഴേക്കും അതാ വിശിഷ്ട വ്യക്തികൾ എത്തി എന്ന വാർത്തയും തൊട്ട് പുറകെ.
ഹാളിൽ ആകെ കുനെ കുനെ സംസാരം ഉയർന്നു പത്രക്കാരും ടി വി ക്കരുമുണ്ട് എല്ലാവരും ബഹുമാനപൂർവ്വം എഴുനേറ്റ് നിന്നു.
അതാ, എല്ലാ കണ്ണുകളും അവരിലേക്ക്,
ഡോ. നിരുപമ റാവു ഐ എഫ് എസ്, അവരുടെ ഭർത്താവ് സുധാകർ റാവു ഐ എ സ് അതെ ഞങ്ങളുടെ തൊട്ട് മുന്നിൽ, അതുവരെ ആകാംഷയോടെ നെറ്റിൽ ആ പേര് ടൈപ്പ് ചെയ്തപ്പോൾ തെളിഞ്ഞതിൽ ഒരു ഫോട്ടോ ഉണ്ട്, അമേരിക്കൻ പ്രസിഡണ്ട്‌ ഒബാമ യ്ക്ക് കൈ കൊടുത്ത് നില്കുന്ന ഫോട്ടോ, ഒരുപാട് പ്രാവശ്യം പത്ര ദ്രിശ്യ മാധ്യമങ്ങളിലെല്ലാം കണ്ട അവർ ഇതാ ഞങ്ങളുടെ തൊട്ട മുന്നിൽ, മലപ്പുറത്ത് കാർക്ക് അഭിമാനിക്കാമെല്ലോ. അവർ മലപ്പുറത്ത് ആണ് അവരുടെ സ്വദേശം എന്നതിൽ. (അവരെ കുറിച്ച് ഒരു സപ്പ്ലിമെന്ററിയിൽ കുറച്ച് ദിവസങ്ങൾക്ക് മുൻപ് വായിച്ചത് ഞാൻ ഓർത്തു,)
ഹാൾ നിശബ്ദതയിലേക്ക് നീണ്ടു.
സ്വാഗതം പറഞ്ഞപ്പോൾ 2 പേരെ കുറിച്ചും ആഴത്തിൽ പറഞ്ഞുകൊണ്ടിരുന്നു, രണ്ടാമത്തെ വനിതാ ഐ എഫ് എസ് ആണെന്ന് പറയുമ്പോൾ അവർ ഒരു കാര്യം ഓർമിപ്പിച്ചു അന്നത്തെ ബാച്ചിൽ ഉയർന്ന മാർക്ക്, ഒരു പുഞ്ചിരിയോടെ പറഞ്ഞതും, പിന്നെ നമ്മുടെ കൂടെ 1 മണിക്കൂർ ചിലവഴിക്കും എന്ന് പറഞ്ഞ് മുഖത്തേക്ക് നോക്കുമ്പോൾ പുഞ്ചിരിച്ച് 2 പേരും പരസ്പരം നോക്കി "ആ" എന്ന ഭാവത്തിൽ തലയാട്ടിയതും കണ്ടപ്പോൾ മനസ്സിലെ കാഴ്ചപ്പാട് എല്ലാം മാറി മറിഞ്ഞു അഹങ്കാരമോ ദേഷ്യമോ ഒന്നുമില്ല, വളരെ കൂൾ. ഓരോ നിമിഷവും ഞങ്ങൾ ആസ്വദിച്ച് കൊണ്ടിരുന്നു. സംസാരിക്കാൻ തുടങ്ങിയതും 2 പേരും ഒരുമിച്ച് നിന്ന് തന്നെ തുടങ്ങി, ജീവിതം, പഠിപ്പ്, ജോലി പിന്നെ എല്ലാം സംസാരത്തിൽ വന്നു. കൈയ്യടിച്ചും പൊട്ടിച്ചിരിച്ചും അവരും ഞങ്ങളും ഓരോ നിമിഷവും ആസ്വദിച്ചു.
എന്തെങ്കിലും ചോദിക്കാനുണ്ടെങ്കിൽ ചോദിക്കാം എന്നായി, ചോദ്യങ്ങൾക്കെല്ലാം വ്യക്തമായ മറുപടി, കാര്യങ്ങളും തമാശകളുമൊക്കെ ആയി സമയം 1 മണിക്കൂർ കഴിഞ്ഞ് തുടങ്ങിയത് ആരും അറിഞ്ഞില്ല. ഇന്ന് പ്രത്യേകതകൾ ഒരുപാടുണ്ട് ഇന്ന് ഈസ്റ്റർ ആണ്, രണ്ടുപേരെയും ഒരുമിച്ച് നമുക്ക് കിട്ടിയതും നമ്മുടെ ഭാഗ്യം എന്നൊക്കെ പറഞ്ഞ് നന്ദി കുറിക്കാൻ തുടങ്ങവേ അവർ ഒരു കാര്യം കൂടി പറഞ്ഞു. "ഇന്ന് ഞങ്ങളുടെ വിവാഹ ദിനം" കൂടി ആണ്, ഹാപ്പി wedding day എന്ന് എല്ലാവരും പറയുമ്പോൾ ചിരി പടർന്നു,
അവരും ഒരുപാട് സന്തോഷത്തോടെ ഞങ്ങളും ഒരുപാട് സന്തോഷത്തോടെ പിന്നീട് ഫോട്ടോ പിടിച്ചും പുറത്ത് വന്നു സംസാരിച്ചും, ഞങ്ങൾ കുറച്ച് കൂടി സമയം ചിലവഴിച്ചു അവരുടെ മനസ്സിന്റെ എളിമയും വിനയവും എല്ലാം ഞങ്ങളെ ഓരോരുത്തരെയും അത്ഭുതപ്പെടുത്തി.
സമയവും വശുപ്പും എവിടെക്കാണ്‌ ഓടി ഒളിച്ചത് എന്നറിയില്ല. തിരികെ യാത്ര തിരിച്ചപ്പോൾ യാത്ര പകുതി എത്തവെ അവർ വീണ്ടും തിരക്ക് കൂട്ടി തുടങ്ങിയിരുന്നു.


No comments:

Post a Comment